മതപരമായ വസ്ത്രം അനുവദിക്കപ്പെട്ട ഒരുപാട് സേനകൾ ഇന്ത്യയിലുണ്ട് എന്നിരിക്കെ എസ്.പി.സി കേഡറ്റിന് തലയും കൈയ്യും മറച്ചുള്ള യൂണിഫോം അനുവദിക്കില്ല എന്ന സർക്കാർ തീരുമാനം മൗലിക അവകാശങ്ങളുടെ ലംഘനമാണ്; മതപരമായ വസ്ത്രം ധരിക്കമെന്ന് ആഗ്രഹിക്കുന്ന പെണ്കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്ന എസ്.പി.സിയിൽ പ്രവർത്തിക്കാൻ പറ്റാതെ വരുന്നത് ജനാധിപത്യ രാജ്യത്ത് ഭൂഷണമല്ല; ആഞ്ഞടിച്ച് ഫാത്തിമ താഹിലിയ

സ്റ്റുഡന്‍ഡ് പോലീസിന് മതവേഷം അനുവദിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഹിജാബും ഫുള്‍സ്ലീവും ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സേനയിലെ ഒരു പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഫാത്തിമ താഹിലിയ.
അവരുടെ വാക്കുകൾ ഇങ്ങനെ; മതപരമായ വസ്ത്രം അനുവദിക്കപ്പെട്ട ഒരുപാട് സേനകൾ ഇന്ത്യയിലുണ്ട് എന്നിരിക്കെ എസ്.പി.സി കേഡറ്റിന് തലയും കൈയ്യും മറച്ചുള്ള യൂണിഫോം അനുവദിക്കില്ല എന്ന സർക്കാർ തീരുമാനം മൗലിക അവകാശങ്ങളുടെ ലംഘനമാണ്. മതപരമായ വസ്ത്രം സേനയുടെ മതേതര സ്വഭാവം നശിപ്പിക്കുമെന്ന സർക്കാർ വാദം ബാലിശമാണ്.
ഇന്ത്യൻ ആർമിയിൽ മതപരമായ വസ്ത്രം ധരിക്കുന്ന ധാരാളം സിഖ് സൈനികരുണ്ട്. സിഖ് റെജിമെന്റ് എന്ന പേരിൽ ഒരു റെജിമെന്റ് തന്നെയുണ്ട് ഇന്ത്യൻ ആർമിയിൽ. മതപരമായ വസ്ത്രം ധരിക്കമെന്ന് ആഗ്രഹിക്കുന്ന പെണ്കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്ന എസ്.പി.സിയിൽ പ്രവർത്തിക്കാൻ പറ്റാതെ വരുന്നത് ജനാധിപത്യ രാജ്യത്ത് ഭൂഷണമല്ലെന്നും ഫാത്തിമ ചൂണ്ടിക്കാട്ടി.
അതേസമയം ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമാണ് സ്റ്റുഡന്‍ഡ് പോലീസ് സേനയിലേത്. കുട്ടികളില്‍ ദേശീയ ബോധവുഅച്ചടക്കവും വളര്‍ത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു രീതി നടപ്പാക്കിയത്. അതിനാല്‍ മതചിഹ്നങ്ങള്‍ അനുവദിക്കാന്‍ കഴിയില്ല. കേരള പോലീസിന്റെ സഹകരണത്തോടെയാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്റ്റുഡന്‍ഡ് പോലീസ് പദ്ധതി ആവിഷ്‌കരിച്ചത്.
വര്‍ഷങ്ങളായി വിവിധ മതവിഭാഗങ്ങളിലെ കുട്ടികള്‍ ഒരേവേഷം ധരിച്ചാണ് സേനയില്‍ പങ്കാളികളായത്. മുന്‍പ് ഇത്തരമൊരു ആവശ്യം ആരും ഉന്നയിച്ചിട്ടില്ല. അതിനാല്‍ പരാതിക്കാരിയുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പരാതിക്കാരിയുടെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി സര്‍ക്കാരിനോട് പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും വാദം കേള്‍ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി ഇവരെ കണ്ട് അഭിപ്രായം കേട്ട ശേഷമാണ് ഹിജാബും ഫുള്‍ സ്ലീവും അനുവദിക്കാന്‍ കഴിയില്ലെന്ന ഉത്തരവിറക്കിയത്.
https://www.facebook.com/Malayalivartha