കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ വിശ്രമിക്കുകയായിരുന്ന മുറിയിൽ ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച് കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്....

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ വിശ്രമിക്കുകയായിരുന്ന മുറിയിൽ ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച് കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്. രാവിലെ 8 മണിയോടെയാണ് സംഭവം. ജീവനക്കാര്‍ വിശ്രമിക്കുകയായിരുന്ന മുറിയിലാണ് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ കണ്ടക്ടര്‍ പെരുമ്പാവൂര്‍ സ്വദേശി എം.എം മുഹമ്മദ്(45), ഡ്രൈവര്‍ എറണാകുളം സ്വദേശി ജേക്കബ്ബ് ആന്റണി(44) എന്നിവര്‍ക്കാണ് നിസാര പരിക്കേറ്റത്.
തിരുവനന്തപുരത്ത് നിന്നും ബത്തേരിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ എത്തിയ എറ്റിസി 258-ാം നമ്പര്‍ സൂപ്പര്‍ ഡീലക്സ് ബസിന്റെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനാണ് പൊട്ടിത്തെറിച്ച് കത്തിയത്. ബസ് ഡിപ്പോയിലെത്തിയതിനു ശേഷം കണ്ടക്ടറും ഡ്രൈവറും സ്റ്റേ റൂമില്‍ ഉറങ്ങുന്നതിനിടയിലാണ് ബെര്‍ത്തില്‍ സൂക്ഷിച്ചിരുന്ന മെഷീന്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ട് ഉണര്‍ന്ന ജീവനക്കാര്‍ കണ്ടത് മെഷീന്‍ കത്തുന്നതാണ്. തുടര്‍ന്ന് ബെര്‍ത്തില്‍ നിന്നും തട്ടി താഴേയ്ക്കിട്ടു. ഇതിനിടെയാണ് ഇരുവരുടെയും കൈകള്‍ക്ക് നിസാരമായ പൊള്ളലേറ്റത്. മെഷീന്‍ താഴെ വീണിട്ടും കത്തുന്നത് തുടര്‍ന്നതിനാല്‍ കണ്ടക്ടര്‍ മുഹമ്മദ് ഡിപ്പോയിലെത്തി വിവരം അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha