സംഭവവികാസങ്ങള്‍ കാണുമ്പോൾ ദിലീപിനെ കുറിച്ച് മഹാനായ നടന്‍ തിലകന്‍ പറഞ്ഞത് അന്വർഥ മാക്കുകയാണ് 'മലയാള സിനിമയിലെ കൊടും വിഷമാണ്'!! മൊബൈല്‍ ഫോണ്‍ വിഷയത്തില്‍ നടന്നത് വിചിത്ര സംഭവം; സാധാരണക്കാരനായിരുന്നെങ്കില്‍ ഇന്ന് അവന്റെ വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയുമായിരുന്നോ?? ആക്രമിക്കപ്പെട്ട നടി പേടിച്ചു ഒളിച്ചിരിക്കാതെ ജനങ്ങളുടെ മുന്‍പില്‍ തനിക്ക് പറയാനുള്ളത് ആര്‍ജവത്തോടെ വെളിപ്പെടുത്തണം

നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപണ വിധേയനായ നടന്‍ ദിലീപിനെതിരെ വിമർശനവുമായി സോണി നെല്ലൂരിന്റെ ഫേസ്ബുക് പോസ്റ്റ്. കേരള കോണ്‍ഗ്രസ് നേതാവ് ജോണി നെല്ലൂരിന്റെ മകനാണ് സോണി. ആരോപണ വിധേയനായ പ്രതി തന്നെ പൊലീസ് ആവശ്യപ്പെട്ട ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണെന്നു പറയുന്ന വിചിത്ര സംഭവം നമ്മുടെ ഇന്‍ഡ്യ രാജ്യത്തല്ലാതെ വേറെ എവിടെയെങ്കിലും കേട്ടുകേള്‍വി പോലുമുണ്ടാകുമോയെന്നാണ് സോണി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്.
കോടതിയും പ്രതികളും തമ്മില്‍ കള്ളനും പൊലീസും കളിക്കുകയാണോ?, സാധാരണക്കാരനായിരുന്നെങ്കില്‍ ഇന്ന് അവന്റെ വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയുമായിരുന്നോ?, ആക്രമിക്കപ്പെട്ട നടി പേടിച്ചു ഒളിച്ചിരിക്കാതെ ജനങ്ങളുടെ മുന്‍പില്‍ തനിക്ക് പറയാനുള്ളത് ആര്‍ജവത്തോടെ വെളിപ്പെടുത്തണമെന്നും സോണി ആവശ്യപ്പെടുന്നു.
സോണി നെല്ലുരിന്റ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:
ആരോപണ വിധേയനായ പ്രതി തന്നെ പോലീസ് ആവശ്യപ്പെട്ട ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണെന്നു പറയുന്ന വിചിത്ര സംഭവം നമ്മുടെ ഇന്ത്യ രാജ്യത്തല്ലാതെ വേറെ എവിടെയെങ്കിലും കേട്ടുകേള്‍വി പോലുമുണ്ടാകുമോ. കോടതിയും പ്രതികളും തമ്മില്‍ കള്ളനും പോലീസും കളിക്കുകയാണോ.. സാധാരണക്കാരനായിരുനെങ്കില്‍ ഇന്ന് അവന്റെ വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയുമായിരുന്നോ.
ബാങ്കിങ് ചെയ്യുന്ന ഫോണല്ല മരിച്ചു പോയ അവന്‍റെ അപ്പന്റെ ഫോണ്‍ വരെ പോലീസ് എടുപ്പിച്ചേനെ.
ദിലീപ് തെറ്റു ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല.പക്ഷെ ഈ സംഭവവികാസങ്ങള്‍ ഒക്കെ കാണുമ്ബോള്‍ ദിലീപിനെ കുറിച്ച് മഹാനായ നടന്‍ തിലകന്‍ പറഞ്ഞത് അന്വര്ഥമാക്കുകയാണ് 'മലയാള സിനിമയിലെ കൊടും വിഷമാണ്'.
https://www.facebook.com/Malayalivartha