ബെർത്തിൽ സൂക്ഷിച്ചിരുന്ന മെഷീൻ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു... ഉണർന്നപ്പോൾ കണ്ടത് ടിക്കറ്റ് മെഷീൻ നിന്ന് കത്തുന്നത്; കെഎസ്ആർടിസി ബസിലെ ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ച് ജീവനക്കാർക്ക് പരുക്ക്

കെഎസ്ആർടിസി ബസിലെ ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ച് കണ്ടക്ടർക്കും ഡ്രൈവർക്കും പരുക്കേറ്റു. പെരുമ്പാവൂര്‍ സ്വദേശിയായ എംഎം മുഹമ്മദിന്റെയും ഡ്രൈവര്‍ എറണാകുളം സ്വദേശി ജേക്കബ്ബ് ആന്റണി എന്നിവർക്കാണ് പരുക്കേറ്റത്. ടിക്കറ്റ് മെഷീന്‍ പൂര്‍ണമായും കത്തിനശിച്ചു.തിരുവനന്തപുരം-സുല്‍ത്താന്‍ ബത്തേരി സൂപ്പര്‍ ഡീലക്‌സ് ബസിലെ മെഷീനാണ് പൊട്ടിത്തെറിച്ചത്. ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് കീഴിലുള്ളതാണ് മെഷീന്‍. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ജീവനക്കാരുടെ വിശ്രമ മുറിയില്‍ വെച്ചായിരുന്നു സംഭവം.
സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെത്തിയതിനു ശേഷം കണ്ടക്ടറും ഡ്രൈവറും സ്റ്റേ റൂമില്‍ ഉറങ്ങുന്നതിന്നിടയിലാണ് ബെര്‍ത്തില്‍ സൂക്ഷിച്ചിരുന്ന മെഷീന്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ശബ്ദംകേട്ട് ഉണര്‍ന്ന ജീവനക്കാര്‍ കണ്ടത് മെഷീന്‍ കത്തുന്നതാണ്. മെഷീന്‍ താഴേ വീണിട്ടും കത്തുന്നത് തുടര്‍ന്നതിനാല്‍ കണ്ടക്ടര്‍ മുഹമ്മദ് ഡിപ്പോയിലെത്തി വിവരം അറിയിക്കുകയായിരുന്നു.
മെഷീനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകും അപകടത്തിന് കാരണമായതെന്നാണ് സംശയം. മൈക്രോ എഫ്എക്‌സ് എന്ന കമ്പനി നിര്‍മിച്ചതാണ് മെഷീന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ കമ്പനിയുടെ മെഷീനുകള്‍ വാങ്ങിയതില്‍ അഴിമതി ആരോപണം ഉയര്‍ന്നു. പൊതുമേഖലാ കമ്പനിയ്ക്ക് പകരം സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്. മെഷീന്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിക്കുന്നതെന്നാണ് ജീവനക്കാര്‍ തന്നെ പറയുന്നത്. ഗുണനിലവാരം കുറഞ്ഞ ബാറ്ററിയാകാം പൊട്ടിതെറിക്കാന്‍ കാരണമായതെന്നും ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha