ഓൺലൈൻ ക്ലാസ്സുകൾ ശക്തമാക്കും!! ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷ ഈ മാസം 29 മുതല്‍ തുടങ്ങും: കൊവിഡ് ബാധിതരായ കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യവും ഒരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

ഒന്നുമുതൽ ഒൻപതാം ക്ലാസ്സുവരെയുള്ള ഓൺലൈൻ ക്ലാസ്സുകൾ ശക്തമാക്കും ഹാജര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഏഴാം ക്ലാസ് വരെ വിക്ടേഴ്സ് ചാനല്‍ വഴിയാണ് ക്ലാസ് നല്‍കുക. എട്ട്, ഒമ്ബത് ക്ലാസുകളില്‍ ജിസ്യൂട്ട് വഴിയും നൽകുമെന്നും അറിയിച്ചു.
10, 11,12 ക്ലാസുകള്‍ സ്‌കൂളില്‍ തന്നെ നടത്താനാണ് തീരുമാനം. പരീക്ഷയ്‌ക്ക് മുന്നേ പാഠഭാഗങ്ങള്‍ തീര്‍ക്കും. 10 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനാക്കുന്നതിന് സജ്ജമാണ്. സാഹചര്യം നോക്കി തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷ ഈ മാസം 29 മുതല്‍ തുടങ്ങും. ചോദ്യപേപ്പറുകള്‍ അതാത് കേന്ദ്രങ്ങളിലെത്തിച്ചു കൊണ്ടിരിക്കുകയാണ്.
എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആദ്യം നടത്താനുള്ള തീരുമാനം മാറ്റി. എഴുത്തുപരീക്ഷകള്‍ നടത്തിയ ശേഷം പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്തും.
പാഠപുസ്‌തകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ചോദ്യങ്ങളുണ്ടാകും. 30 ശതമാനം ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയ്‌ക്ക് പുറത്തു നിന്നായിരിക്കും. കൊവിഡ് ബാധിതരായ കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യവും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha