മികച്ച നടിമാര്‍ക്ക് പരാതിയില്ല... ഒന്നോ ഒന്നരയോ പടം ചെയ്തവരാണ് കിടന്ന് വാചകമടിക്കുന്നത്; ദിലീപിനെതിരെ ഏതെങ്കിലും വിഷയം ചര്‍ച്ചയില്‍ വരുമ്‌ബോള്‍ മാത്രമാണ് വനിതാ സംഘടനയായ ഡബ്‌ള്യുസിസിയ്ക്ക് ജീവന്‍ വയ്ക്കുന്നതെന്ന ശാന്തിവിള ദിനേശ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗുഢാലോചന നടക്കുന്നതായി സംവിധായകന്‍ ശാന്തിവിള ദിനേശ്. മഞ്ജു വാര്യരെ പോലെയോ, മമ്ത മോഹന്‍ദാസിനെപ്പോലെയോ ഉള്ള മികച്ച നടിമാര്‍ക്ക് പരാതിയില്ല. ഒന്നോ ഒന്നരയോ പടം ചെയ്തവരാണ് കിടന്ന് വാചകമടിക്കുന്നത്.
ഇത്തരം ഗൂഢാലോചനയുടെ ഭാഗമായി ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുകയാണെന്നും ദിലീപിനെതിരെ ഏതെങ്കിലും വിഷയം ചര്‍ച്ചയില്‍ വരുമ്പോള്‍ മാത്രമാണ് വനിതാ സംഘടനയായ ഡബ്‌ള്യുസിസിയ്ക്ക് ജീവന്‍ വയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
'എല്ലാവരും മഞ്ജുവാര്യരാകാന്‍ നടക്കുകയാണ്. അവസരം കിട്ടാന്‍ അമ്മയും മകളും ഉള്‍പ്പെടെ എന്ത് നീക്കുപോക്കിനും തയ്യാറായതിന് ശേഷം പിന്നീട് ചാനലുകളില്‍ വന്നിരുന്ന് സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി, അവരെ പീഡിപ്പിക്കുന്നതിനെതിരെ സംഘടിതമായി നീങ്ങുന്നു എന്ന് പറയുന്നതില്‍ എന്താണ് കാര്യം. മഞ്ജു വാര്യരെ പോലെയോ, മമ്ത മോഹന്‍ദാസിനെപ്പോലെയോ ഉള്ള മികച്ച നടിമാര്‍ക്ക് പരാതിയില്ല. ഒന്നോ ഒന്നരയോ പടം ചെയ്തവരാണ് കിടന്ന് വാചകമടിക്കുന്നത്'. ശാന്തിവിള ദിനേശ് പറഞ്ഞു.
വനിതാ സംഘടനയുടെ വളര്‍ച്ച പടവലങ്ങ പോലെ താഴോട്ടാണെന്നും, തുടക്കത്തില്‍ ഉണ്ടായിരുന്ന പല പ്രമുഖരും ഇപ്പോള്‍ സംഘടനയില്‍ ഇല്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ദിലീപ് വിഷയം ഉയരുമ്‌ബോള്‍ മാത്രം ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനോട് നടപടി ആവശ്യപ്പെടുകയുമാണ് തലയില്‍ കണ്ണടവെച്ച് വാട്ടര്‍മാര്‍ക്കുള്ള ഒരു സംഘം പെണ്ണുങ്ങളുടെ സംഘടന ചെയ്യുന്നതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
https://www.facebook.com/Malayalivartha