കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായവരില്‍ ഒരു പെണ്‍കുട്ടിയെ കണ്ടെത്തി; കൂടെയുണ്ടായിരുന്ന 2യുവാക്കള്‍ കസ്റ്റഡിയിലായി

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ പെൺകുട്ടികളിൽ നിന്നും ഒരാളെ കണ്ടെത്തി. ബംഗളൂരു മടിവാളയിലെ ഹോട്ടലില്‍ വെച്ചാണ് 14 വയസുകാരിയെ കണ്ടെത്തിയത്. ബാക്കി 4 പേര്‍ രക്ഷപ്പെട്ടു. പെണ്‍കുട്ടികളുടെ കൂടെയുണ്ടായിരുന്ന 2യുവാക്കളും കസ്റ്റഡിയിലായി. ഇന്നലെ വൈകിട്ടോടെയാണ് കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറു പെണ്‍കുട്ടികളെ കാണാതായത്.
ചില്‍ഡ്രന്‍സ് ഹോമിലെ റിപ്പബ്ലിക് ദിനാഘോഷം കഴിഞ്ഞതിന് ശേഷം വൈകീട്ടാണ് ആറ് കുട്ടികളെ കാണാതായ വിവരം അധികൃതരുടെ ശ്രദ്ധയില്‍പെടുന്നത്. പരിസരത്തൊക്കെ തിരഞ്ഞതിന് ശേഷം അധികൃതര്‍ ചേവായുര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha