കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറു പെണ്‍കുട്ടികളെ കാണാതായി; കാണാതായ പെണ്‍കുട്ടികളില്‍ സഹോദരിമാരും ഉള്‍പ്പെടുന്നു

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറു പെണ്‍കുട്ടികളെ കാണാതായി. വെള്ളിമാടു കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ഇന്നലെ വൈകീട്ടു മുതലാണ് കുട്ടികളെ കാണാതായത്. കാണാതായവരെല്ലാം കോഴിക്കോട് ജില്ലക്കാരാണ്. കാണാതായ പെണ്‍കുട്ടികളില്‍ സഹോദരിമാരും ഉള്‍പ്പെടുന്നു.
പെണ്‍കുട്ടികള്‍ ഏണി വെച്ച് പുറത്തു കടന്നതാണെന്നാണ് സംശയിക്കുന്നത്. ചില്‍ഡ്രന്‍സ് ഹോം അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചുവരികയാണ്.
https://www.facebook.com/Malayalivartha