കയ്യില്‍ വാക്കിങ് സൈക്കിള്‍ വടിവാൾ!! സദാപുരയില്‍ തനിക്കൊപ്പം കഴിഞ്ഞിരുന്ന സ്വാമി ശങ്കരഗിരിഗിരി സുകുമാരക്കുറുപ്പോ?? വീണ്ടും ചർച്ചയായി റംസീന്‍ അഹമ്മദിന്റെ വെളിപ്പെടുത്തല്‍; കേസ് വീണ്ടും ഏറ്റെടുക്കാൻ ഒരുങ്ങി ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍

സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിക്കായി കേരള പൊലീസ് കാത്തിരിപ്പു തുടങ്ങിയിട്ട് മുപ്പത്തിയെട്ടു വർഷങ്ങളാണ് പിന്നിട്ടിരിക്കുന്നത്. എന്‍ ജെ ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ മാവേലിക്കര കുന്നത്തിന് സമീപം കാറിലിട്ടു ചുട്ടു കൊന്ന സുകുമാരകുറുപ്പിന്റെ ജീവിതം സിനിമയായും മലയാളികള്‍ ആഘോഷിച്ചു. ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് സിനിമ റിലീസായതോടെ കുറുപ്പിനെക്കുറിച്ചുള്ള നിറം വച്ച കഥകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.
പത്തനംതിട്ട ബിവറേജസ് മദ്യവില്‍പ്പന ശാലയുടെ മാനേജര്‍ വെട്ടിപ്രത്തുകാരന്‍ റംസീന്‍ അഹമ്മദിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ടത്. ഗുജറാത്ത്-രാജസ്ഥാന്‍ അതിര്‍ത്തിയിലെ സദാപുരയില്‍ തനിക്കൊപ്പം കൂട്ടുകൂടി നടന്ന മലയാളി സന്യാസി സുകുമാരക്കുറുപ്പാണെന്നു റംസീന്‍ പറയുന്നത്. താന്‍ പറഞ്ഞ സന്യാസിയുടെ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് റംസീന്‍ ഇപ്പോള്‍.
2005-07 കാലഘട്ടത്തിലാണ് സുകുമാരക്കുറുപ്പ് തനിക്കൊപ്പം ഉണ്ടായിരുന്നതെന്നാണ് റംസീന്‍ പറയുന്നത്. ഹരിദ്വാറിലോ ഋഷികേശിലോ സുകുമാരക്കുറുപ്പ് ഉണ്ടാകുമെന്നാണ് ഇയാളുടെ അഭിപ്രായം. അതിന്റെ ഭാഗമായി ഈ ഇടങ്ങളിലെ വീഡിയോകളും ട്രാവല്‍ വ്‌ളോഗുകളും പരിശോധിച്ച റംസീന്‍ സെക്കന്‍ഡുകള്‍ മാത്രം നീളുന്ന ഒരു ദൃശ്യത്തില്‍ തനിക്കൊപ്പം ഉണ്ടായിരുന്ന സന്യാസിയെ കണ്ടെത്തിയതായി അവകാശപ്പെടുന്നു.
സദാപുരയില്‍ തനിക്കൊപ്പം കഴിഞ്ഞിരുന്ന സ്വാമി ശങ്കരഗിരിഗിരി കാവിജുബയും മുണ്ടും ധരിച്ച് ഹരിദ്വാറില്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. തന്റെ കൂടെ കഴിഞ്ഞ കാലത്ത് ഉണ്ടായിരുന്ന തലപ്പാവ്, കഴുത്തില്‍ ചെറുതും വലുതുമായ രുദ്രാക്ഷ മാലകള്‍, കൈയില്‍ വാക്കിങ് സ്റ്റിക്ക് എന്നിവ ശ്രദ്ധയില്‍പ്പെട്ട റംസീന്‍ ഈ സന്യാസി വേഷത്തില്‍ നടക്കുന്നത് സുകുമാരകുറുപ്പ് ആണെന്ന് അവകാശപ്പെടുന്നു.
കയ്യില്‍ ഉള്ള വാക്കിങ് സൈക്കിള്‍ വടിവാളാണെന്നും തനിക്കൊപ്പം കഴിഞ്ഞ സ്വാമി ശങ്കരഗിരിഗിരിയാണ് ഈ ദൃശ്യത്തില്‍ ഉള്ളതെന്നും റംസീന്‍ പറയുന്നു. ഈ വീഡിയോ ദൃശ്യം കണ്ട സുകുമാരക്കുറുപ്പിന്റെ അയല്‍വാസിയും ഇത് കുറുപ്പ് തന്നെയാണെന്ന് സാക്ഷ്യം പറയുന്നു. ഇതിനു പിന്നാലെ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ എസ്. നുമാന്‍ സുകുമാരക്കുറുപ്പിന്റെ കേസ് വീണ്ടും ഏറ്റെടുത്തിരിക്കുകയാണെന്നു റിപ്പോര്‍ട്ട്.
ഗള്‍ഫില്‍ ജോലിചെയ്തിരുന്ന കമ്ബനിയില്‍ നിന്നും ഇന്‍ഷുറന്‍സ് പണമായി എട്ടുലക്ഷം രൂപ തട്ടിയെടുക്കാനാണ് 1984 ജനുവരി 22 നാണ് സുകുമാര കുറുപ്പും അളിയനും ഡ്രൈവറും ചേര്‍ന്ന് ചാക്കോയെ കൊലപ്പെടുത്തിയത്. ആലപ്പുഴയ്ക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് കാറില്‍ കയറ്റി യാത്രാമധ്യേ കഴുത്തില്‍ തുണിമുറുക്കി കൊല്ലുകയായിരുന്നു. സുകുമാരക്കുറുപ്പും ഭാര്യാസഹോദരിയുടെ ഭര്‍ത്താവ് ഭാസ്കരപിള്ളയും ഡ്രൈവര്‍ പൊന്നപ്പനും ഗള്‍ഫിലെ സുഹൃത്ത് ചാവക്കാട് സ്വദേശി ഷാഹുവും ചേര്‍ന്നാണ് ചാക്കോയെ കൊലപ്പെടുത്തി കത്തിക്കാന്‍ ആസൂത്രണമൊരുക്കിയത്.
ചാക്കോയുടെ മൃതദേഹംത്തില്‍ സുകുമാരക്കുറുപ്പിന്റെ ഷര്‍ട്ടും ലുങ്കിയും ധരിപ്പിച്ച ശേഷം കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തിയിട്ട് പെട്രോള്‍ തളിച്ച് കാറിന് തീ കൊടുക്കുകയായിരുന്നു. ഈ ശ്രമത്തിനിടെ കൂട്ട് പ്രതികള്‍ക്ക് പൊള്ളലേറ്റിരുന്നു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത്, കൊല്ലകടവ് - പൈനുമ്മൂട് റോഡിനരുകില്‍ വയലിലാണ് സുകുമാരക്കുറുപ്പിന്റെ കാറില്‍ കത്തിയ നിലയില്‍ ചാക്കോയെ കണ്ടെത്തിയത്. ആ കാര്‍ കത്തിയെരിഞ്ഞ ആ പാടം ചാക്കോപ്പാടം എന്ന പേരിലാണ് ഇപ്പോള്‍ അറിയുന്നത്.
https://www.facebook.com/Malayalivartha