കെ.എസ്.ആര്‍.ടി.സി.യിലെ ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച് കണ്ടക്ടര്‍ക്ക് പരുക്ക്; മെഷീന്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി. അന്വേഷണത്തിന് ഉത്തരവിട്ടു

കെ.എസ്.ആര്‍.ടി.സി.യിലെ ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച് കണ്ടക്ടര്‍ക്ക് പരുക്കേറ്റു. പെരുമ്ബാവൂര്‍ സ്വദേശിയായ എം.എം.മുഹമ്മദിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. ടിക്കറ്റ് മെഷീന്‍ പൂര്‍ണമായും കത്തിനശിച്ചു. സുല്‍ത്താന്‍ ബത്തേരി സൂപ്പര്‍ ഡീലക്‌സ് ബസിലെ മെഷീനാണ് പൊട്ടിത്തെറിച്ചത്. ബത്തേരി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് കീഴിലുള്ളതാണ് മെഷീന്‍. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ജീവനക്കാരുടെ വിശ്രമമുറിയില്‍വെച്ചാണ് അപകടം ഉണ്ടായത്.
മെഷീനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകും അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. മൈക്രോ എഫ്.എക്‌സ് എന്ന കമ്ബനിയുടേതാണ് മെഷീന്‍. മെഷീന്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha