നടിയെ ആക്രമിച്ച കേസ്! ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംശയം തോന്നുന്ന ആളുകളെ വിളിച്ചുവരുത്തും; ദിലീപിന്റെ അടുത്ത ബന്ധുക്കളില്‍ ചിലരെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാൻ സാധ്യത

നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ നീക്കവുമായി ക്രൈംബ്രാഞ്ച്.
ഗൂഢാലോചനക്കുശേഷം നടന് ദിലീപ് തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
ഇത്തരത്തില്‍ ഇടപെട്ടെന്ന് സംശയം തോന്നുന്ന ആളുകളെ വിളിച്ചുവരുത്താനാണ് നീക്കം. ദിലീപിന്റെ അടുത്ത ബന്ധുക്കളില്‍ ചിലരെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തിയേക്കും.
ബാലചന്ദ്ര കുമാറിന്റെ മൊഴി അടിസ്ഥാനത്തില്‍ സംശയം തോന്നുന്നവരെ വിളിപ്പിക്കാനോ നേരിട്ടെത്തി മൊഴിയെടുക്കാനോ പദ്ധതിയുണ്ടെന്നാണ് അറിയുന്നത്. ഗൂഢാലോചന നടക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്നെന്ന് ഉറപ്പിക്കാനായാല്‍ സംഭവത്തിലെ വ്യക്തതക്ക് ദിലീപിന്റെ ഭാര്യ നടി കാവ്യ മാധവന്റെ മൊഴിയെടുക്കുമെന്നും സൂചനയുണ്ട്.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന് സജിത്തിന്റെ മൊഴിയെടുത്തു. തന്നെ സ്വാധീനിക്കാന്‍ ഇദ്ദേഹം ശ്രമിച്ചെന്ന ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
https://www.facebook.com/Malayalivartha