നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ നടന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ അടുത്ത ബുധനാഴ്ച ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചേക്കും... ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പോലെയാവുമോ? സംശയിച്ച് കേരളം

നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ നടന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ അടുത്ത ബുധനാഴ്ച ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചേക്കും. എം.ശിവശങ്കറുടെ ചോദ്യം ചെയ്യല്‍ പോലെയായി മാറിയിരിക്കുകയാണ് ദിലീപിന്റെ ചോദ്യം ചെയ്യലും.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുടെ ചോദ്യം ചെയ്യലാണ് ഇതിന് മുമ്പ് ഇത്രയധികം കവറേജ് നേടിയത്. എന്നാല്‍ അന്വേഷണം പൂര്‍ത്തിയായതോടെ ഉള്ളി തൊലിച്ചത് പോലെയായി. ഇപ്പോള്‍ ശിവശങ്കര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. അതോടെ അന്വേഷണങ്ങളെല്ലാം വെള്ളത്തിലായി. ശിവശങ്കറുടെ ചോദ്യം ചെയ്യലിന് ദിലീപിന്റെ ചോദ്യം ചെയ്യലുമായി ഏറെ സാമ്യതകളുണ്ട്.
അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കാര്യമായ വിവരങ്ങളില്ലെന്ന സൂചനയാണ് പുറത്തു വരുന്നത്.
മൂന്നു ദിവസം പ്രതികളെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങളും ഡിജിറ്റല്‍ തെളിവുകളുമാണ് റിപ്പോര്‍ട്ടിലുള്ളത്. മുദ്രവച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു. ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യുന്നതിനു വിലക്കുണ്ട്. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഡിജിറ്റല്‍ തെളിവുകളുടെ വിശകലനത്തിന് കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
കൂടുതല്‍ സമയം ചോദിച്ചതാണ് നിയമ ലോകത്ത് അമ്പരപ്പ് ഉളവാക്കിയിരിക്കുന്നത്. അന്വേഷണ സംഘത്തിന്റെ ശരീരഭാഷയില്‍ നിന്നും ദിലീപിനും സംഘത്തിനുമെതിരെ ആവശ്യാനുസരണം തെളിവുണ്ടെന്നാണ് എല്ലാവരും കരുതിയത്. അത്തരമൊരു ചിന്ത പ്രചരിപ്പിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നു. സമീപകാലത്ത് ഇത്രയധികം കവറേജ് കിട്ടിയ ഒരു വാര്‍ത്ത ഉണ്ടായിട്ടില്ല.
അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനമെടുക്കുക. ദിലീപിനും ക്രൈംബ്രാഞ്ച് സംഘത്തിനും ഒരുപോലെ നിര്‍ണായകമാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്. മൂന്നു ദിവസം, 33 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന്റെ വിവരങ്ങളടക്കമാണ് റിപ്പോര്‍ട്ടിലുള്ളത്. 33 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും ഒന്നും സംഭവിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
അന്വേഷണ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തലത്തില്‍ അട്ടിമറി നടന്നോ എന്ന സംശയം ചിലര്‍ക്കെങ്കിലുമുണ്ട്. അങ്ങനെ നടന്നിട്ടില്ലെന്ന് ആര്‍ക്കും തീര്‍ത്തും പറയാന്‍ കഴിയുന്നില്ല.
സര്‍ക്കാരിന്റെ നീക്കങ്ങളെല്ലാം ദുരൂഹമായ സാഹചര്യത്തിലാണ് ഇങ്ങനെയൊരു സംശയം ഉയര്‍ന്നിരിക്കുന്നത്.
ദിലീപിന്റെ ആത്മവിശ്വാസത്തിലും പൊതുവേ സംശയം ഉയര്‍ന്നിട്ടുണ്ട്. ദിലീപ് ചോദ്യോത്തര വേളയിലും തീര്‍ത്തും ആത്മവിശ്വാസത്തിലായിരുന്നു. ചോദ്യം ചെയ്യലിന് ശേഷവും ദിലീപിന് ആത്മവിശ്വാസത്തിന് കുറവില്ല.
അന്വേഷണ സംഘം ആവശ്യപ്പെട്ട പഴയ ഫോണ്‍ നല്‍കാനാവില്ലെന്ന ദിലീപിന്റെ നിലപാടിന് പിന്നിലും തനിക്കൊന്നും സംഭവിക്കില്ലെന്ന ഉറച്ച വിശ്വാസം തന്നെയാണുള്ളത്. അന്വേഷണ സംഘവുമായി ദിലീപ് സഹകരിക്കാത്തതിന്റെ കാരണവും ഇതുതന്നെയാണ്.
ദിലീപിന് അനുകൂലമായി സി പി എം ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം ഉന്നയിക്കുന്നവരുണ്ട്. ഹൈക്കോടതിയില്‍ നിന്നും പോലീസിന് അനുകൂലമായ ഒരു നിലപാട് ഇതുവരെ ഉണ്ടായിട്ടില്ല. എന്താണ് അന്വേഷണ സംഘം സമര്‍പ്പിച്ചിരിക്കുന്നതെന്ന വിശദാംശങ്ങള്‍ തീര്‍ച്ചയായും ഹൈക്കോടതിയില്‍ നിന്നുമറിയാന്‍ കഴിയും.
"
https://www.facebook.com/Malayalivartha