കേരളത്തില്‍ എന്‍.ഐ.എ ഏറ്റെടുത്ത് കുറ്റപത്രം സമര്‍പ്പിച്ച ആദ്യ കേസായ കോഴിക്കോട് ഇരട്ടസ്‌ഫോടന കേസിലെ പ്രതികളെ വെറുതെവിട്ടതോടെ കേരളത്തില്‍ തീവ്രവാദ സംഘടനകള്‍ക്ക് എന്തും ചെയ്യാമെന്ന സ്ഥിതി സംജാതമാകുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി... നിരാശരായി ഉദ്യോഗസ്ഥര്‍

കേരളത്തില്‍ എന്‍.ഐ.എ ഏറ്റെടുത്ത് കുറ്റപത്രം സമര്‍പ്പിച്ച ആദ്യ കേസായ കോഴിക്കോട് ഇരട്ടസ്‌ഫോടന കേസിലെ പ്രതികളെ വെറുതെവിട്ടതോടെ കേരളത്തില്‍ തീവ്രവാദ സംഘടനകള്‍ക്ക് എന്തും ചെയ്യാമെന്ന സ്ഥിതി സംജാതമാകുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി കരുതുന്നു.
വന്‍ ആത്മവിശ്വാസമാണ് തീവ്രവാദികള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. ഹൈക്കോടതിയില്‍ നിന്നും തങ്ങള്‍ക്ക് അനുകൂലമായി ഇത്തരമൊരു വിധി ഉണ്ടാകുമെന്ന് പ്രതികള്‍ പോലും പ്രതീക്ഷിച്ചില്ലെന്നാണ് കേന്ദ്ര ഏജന്‍സികള്‍ പറയുന്നത്.
പ്രശംസാര്‍ഹമായ രീതിയില്‍ എന്‍ഐഎ നടത്തിയ അന്വേഷണമാണ് ഇത്. കേരളത്തിലും തീവ്രവാദ ശക്തികള്‍ കാലുറപ്പിക്കുന്നുവെന്നുവന്ന് പ്രഥമ ദൃഷ്ടിയാല്‍ തന്നെ എന്‍.ഐ.എ കോടതിക്ക് ബോധ്യം വന്ന കേസുകളിലൊന്നാണ് ഇത് . നടന്നത് തീവ്രവാദ സ്‌ഫോടനമാണെന്ന് കണക്കാക്കാന്‍ എന്‍.ഐ.എ ശേഖരിച്ച് സമര്‍പ്പിച്ച സാഹചര്യ തെളിവുകള്‍ അന്ന് കോടതിക്ക് ധാരാളമായിരുന്നു.
തടിയന്റ വിട നസീറിന് ലഷ്‌കര്‍ ഇ തോയിബയുമായി പോലും ബന്ധമുണ്ടെന്നതിന്റെ വിവരങ്ങളും കേസ് അന്വേഷിച്ച എന്‍.ഐ.എയ്ക്ക് ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു.
ക്യത്യമായ വിചാരണക്കും പരിശോധിക്കും ശേഷമാണ് എന്‍ഐഎ കോടതി ശിക്ഷ വിധിച്ചത്. വിചാരണ കോടതിയെ പോലും അത്ഭുതപെടുത്തി കൊണ്ട് വിധി വന്നത്.
വിധിയെ ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അവസാനം കേസ് തന്നെ ഇല്ലാതാവുന്ന അവസ്ഥയിലേക്കെത്തിയത് വളരെ അത്ഭുതത്തോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരടക്കം നോക്കിക്കാണുന്നത്.
രാജ്യദ്രോഹം, ഗൂഢാലോചന, വധശ്രമം, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു പ്രതികള്‍ക്കെതിരേ എന്‍.ഐ.എ കുറ്റപത്രം നല്‍കിയത്. ആകെ 9 പ്രതികളുള്ള കേസില്‍ ഒളിവിലുള്ള രണ്ട് പ്രതികളടക്കം മൂന്ന് പേരുടെ വിചാരണ പൂര്‍ത്തിയായിയിരുന്നില്ല. ഒരാളെ എന്‍ഐഎ മാപ്പുസാക്ഷിയുമാക്കിയിരുന്നു. ഒരു പ്രതി വിചാരണയ്ക്കിടെ മരിക്കുകയും ചെയ്തു. വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2011 ലാണ് ഒന്നാം പ്രതി തടിയന്റവിട നസീര്‍, നാലാം പ്രതി ഷഫാസ് എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമുള്ള പ്രതികളുടെ വാദം ഹോക്കോടതി അംഗീകരിക്കുകയും ചെയ്തു.
രണ്ടാം മാറാട് കേസില്‍ മുസ്ലിങ്ങളായ പ്രതികള്‍ക്ക് ജാമ്യം കിട്ടാതെ വന്നപ്പോഴാണ് പ്രതികള്‍ അന്ന് സ്‌ഫോടനത്തിന് ആസൂത്രണം നടത്തിയതെന്നാണ് എന്‍.ഐ.എ ചൂണ്ടിക്കാട്ടിയത്. സര്‍ക്കാരിന് എതിരായ പ്രതിഷേധ പ്രകടനം കൂടിയായിരുന്നു അത്. കുറച്ചുകൂടി വലിയ സ്‌ഫോടനമാണ് പ്രതികള്‍ ഉദ്ദേശിച്ചതെന്ന് അന്ന് തെളിവുകള്‍ വിലയിരുത്തിയ എന്‍.ഐ.എ കോടതി പറഞ്ഞു. ഇരട്ടസ്‌ഫോടനം ആസൂത്രണം ചെയ്തത് തീവ്രവാദി ആക്രമണമായിട്ടു മാത്രമേ കാണാന്‍ കഴിയൂ എന്നും തെളിവുകളും കേസിലെ സാഹചര്യങ്ങളും വിലയിരുത്തിയ കോടതി പറഞ്ഞിരുന്നു. ഇരുവിഭാഗം ജനങ്ങള്‍ തമ്മില്‍ ജാതി-മത വിദ്വേഷം ഉണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന കുറ്റപത്രത്തോട് എന്‍.ഐ.എ കോടതി യോജിച്ചു. വെള്ളിയാഴ്ച ദിവസമാണ് സ്‌ഫോടനം നടന്നത്. ആ സമയം മുസ്ലിങ്ങള്‍ പള്ളിയില്‍ പ്രാര്‍ഥിക്കുന്ന സമയമായതിനാല്‍ അവരെ അനിഷ്ടസംഭവത്തില്‍ നിന്ന് ഒഴിവാക്കുക കൂടിയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കോടതി പറഞ്ഞിരുന്നു. സ്‌ഫോടനത്തില്‍ ആസൂത്രണം ചെയ്തത് തീവ്രവാദ പ്രവര്‍ത്തനമായതിനാല്‍ അതിനെ രാജ്യദ്രോഹമായി നിയമപ്രകാരം കണക്കാക്കാമെന്നും യുഎപിഎ നിലനില്‍ക്കുമെന്നും കോടതി വിലയിരുത്തി.
2006 മാര്‍ച്ച് 3-ന് ആണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. ബസ്സ് സ്റ്റാന്‍ഡിലും കോഴിക്കോട് മൊഫ്യൂസല്‍ ബസ്സ് സ്റ്റാന്‍ഡിലുമായി രണ്ട് ബോംബ് സ്‌ഫോടനങ്ങളുണ്ടായത്. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. ബസ്സ്സ്റ്റാന്‍ഡില്‍ സ്‌ഫോടനം നടന്ന് പതിനഞ്ച് മിനിറ്റുകള്‍ക്കു ശേഷമാണ് മൊഫ്യൂസല്‍ സ്റ്റാന്‍ഡില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനങ്ങളില്‍ ആരും കൊല്ലപ്പെട്ടില്ലെങ്കിലും മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
2009 വരെ ക്രൈംബ്രാഞ്ചാണ് ഈ കേസിന്റെ അന്വേഷണം നടത്തിയിരുന്നത്. എന്നാല്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവനുസരിച്ച് 2010-ല്‍ എന്‍.ഐ.എ. അന്വേഷണച്ചുമതല ഏറ്റെടുത്തു. അന്വേഷണത്തിനും വിചാരണയ്ക്കുമൊടുവില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ തടിയന്റവിട നസീറിനും ഷഫാസിനും ജീവപര്യന്തം ശിക്ഷ എന്‍.ഐ.എ. കോടതി വിധിച്ചു. സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ചതില്‍ മുന്‍കൈ എടുത്തത് തടിയന്റവിട നസീറാണ്. കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലും കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസിലും നസീര്‍ പ്രതിയായിരുന്നു. ഇനി നസീര്‍ സര്‍വതന്ത്ര സ്വതന്ത്രനായി.
"
https://www.facebook.com/Malayalivartha