പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് റിപ്പറുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്; ഒരു മാസത്തോളം അബോധാവസ്ഥയിൽ!! ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി റിപ്പർ കൈ വെട്ടിയെടുത്തു... എല്ലാത്തിനും സാക്ഷിയായി ഒടുവിൽ രാമകൃഷണൻ മരണത്തിന് കീഴടങ്ങി

പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് റിപ്പർ ജയാനന്ദന്റെ ആക്രമണത്തിനിരയായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയ എറണാകുളം സ്വദേശി നെടുമ്പിള്ളിൽ രാമകൃഷ്ണൻ (73) മരണത്തിന് കീഴടങ്ങി. 2006 ഒക്ടോബർ ഒന്നിനു നടന്ന ആക്രമണത്തിൽ രാമകൃഷ്ണന്റെ ഭാര്യ ബേബി കൊല്ലപ്പെട്ടിരുന്നു. സംഭവദിവസം പുലർച്ചെ ഒരു മണിയോടെ ഇവരുടെ വീട്ടിലെത്തിയ ജയാനന്ദൻ ഭർത്താവിനൊപ്പം ഉറങ്ങുകയായിരുന്ന ബേബിയെ തലയിൽ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കൈത്തണ്ട അറുത്തു സ്വർണവളകൾ കവർന്നു. ആക്രമണം ചെറുക്കാനെത്തിയ രാമകൃഷ്ണനെ തലയ്ക്ക് വെട്ടി ഗുരുതരമായി പരുക്കേൽപ്പിച്ചു. ഇരുവരും മരിച്ചെന്ന് കരുതിയാണ് ജയാനന്ദൻ അവിടം വിട്ടത്.
കിടപ്പുമുറിയില്‍ ഭാര്യ ബേബിയുടെ മൃതദേഹത്തിന് അരികെ അബോധാവസ്ഥയില്‍ രാമകൃഷ്ണനെയും കണ്ടെത്തി. രാമകൃഷ്ണനെ അക്രമികള്‍ ഗുരുതരമായി പരിക്കേല്‍പ്പിച്ചിരിന്നു. ബേബിയുടെ കൈയ്യും വെട്ടിയെടുത്തിട്ടുണ്ട്. പൊലീസെത്തി പരിശോധിച്ചപ്പോള്‍ മസിലായത് വീട്ടില്‍ കവര്‍ച്ച നടന്നിട്ടുണ്ട്. പണവും ആഭരണങ്ങളുമെല്ലാം കവര്‍ന്നിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ മുറിയില്‍ മണ്ണെണ്ണ ഒഴിച്ചു, പാചക വാതക സിലിണ്ടര്‍ തുറന്നിട്ടു. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.
ബേബി പതിവായി ക്ഷേത്രത്തിൽ പോകുമായിരുന്നു. എന്നാൽ രണ്ട് ദിവസം കാണാതിരുന്നതിനെ തുടർന്ന് ബന്ധു എത്തി ജനൽ തുറന്നപ്പോഴാണ് സംഭവമറിഞ്ഞത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ രാമകൃഷ്ണൻ ഒരു മാസത്തോളം അബോധാവസ്ഥയിലായിരുന്നു. പിന്നീട് ജീവിതത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. ബേബിയുടെ ആഭരണങ്ങളും വീട്ടിൽ നിന്ന് പണവും റിപ്പർ ജയാനന്ദൻ അന്ന് കവർന്നിരുന്നു. തെളിവുകൾ നശിപ്പിക്കാൻ മുറിയിൽ മണ്ണെണ്ണ ഒഴിച്ചു, പാചക വാതക സിലിണ്ടർ തുറന്നിട്ടു. തമിഴ്‌നാട്ടുകാരാണ് കൊലപാതകത്തിനു പിന്നിലെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
നാട്ടുകാരുടെ നേതൃത്വത്തിലും കൊലയാളിക്കായി തെരച്ചിൽ നടന്നു. പക്ഷേ, എല്ലാ ശ്രമങ്ങളും വിഫലമായി. ജനങ്ങൾ സമരം പ്രഖ്യാപിച്ചു. മറ്റു ഏജൻസികൾ അന്വേഷിക്കട്ടെയെന്നു പ്രഖ്യാപിച്ച് ലോക്കൽ പൊലീസ് പിൻമാറി. ഈ കൊലപാതകം അന്വേഷിക്കുന്നതിനിടയിലാണ് സമാനമായ ചില കൊലപാതകങ്ങളുടെ വിവരങ്ങൾ അന്വേഷണ ഏജൻസികളുടെ ശ്രദ്ധയിൽപ്പെടുന്നത്.
കൊലപാതകങ്ങൾ നടത്തി നാടുവിറപ്പിച്ച കൊടുംകുറ്റവാളി ജയാനന്ദൻ ആയിരുന്നുവെന്ന വാർത്ത ഞെട്ടലോടൊണ് അയാളുടെ
സുഹൃത്തുക്കളും നാട്ടുകാരും കേട്ടത്. കവർച്ചമുതൽ ഉപയോഗിച്ചു സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്ന പതിവും ജയാനന്ദനുണ്ടായിരുന്നു. ആദ്യം വധശിക്ഷയ്ക്കു വിധിച്ച ജയാനന്ദനെ പിന്നീട് ജീവിതാവസാനം വരെ ജയിൽശിക്ഷയ്ക്കു വിധിച്ചു. ജയിലിലും പൊലീസുകാർക്ക് ജയാനന്ദൻ തലവേദന സൃഷ്ടിച്ചു. രണ്ടുതവണ ഇയാൾ ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ചാടിയ ജയാനന്ദനെ ഊട്ടിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പിന്നീട് പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് സഹടവുകാരൻ പ്രകാശനോടൊപ്പം ജയിൽചാടി. തലയിണയും പുതപ്പും ഉപയോഗിച്ച് സെല്ലിൽ ഡെമ്മി ഉണ്ടാക്കിയ ശേഷമാണ് രക്ഷപ്പെട്ടത്. പിന്നീട് തൃശൂർ പുതുക്കാടുനിന്ന് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.
അടുത്തിടെ പോണേക്കര ഇരട്ടക്കൊലപാതക കേസിലും റിപ്പർ ജയാനന്ദനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2004 മേയ് 30 നാണ് പോണേക്കര റോഡിൽ ചേന്നംകുളങ്ങര ക്ഷേത്രത്തിന് സമീപം കോശേരി ലെയിനിൽ റിട്ട. പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫിസര്‍ വി.നാണിക്കുട്ടി അമ്മാള്‍ (73), സഹോദരിയുടെ മകന്‍ ടി.വി.നാരായണ അയ്യര്‍ (രാജന്‍-60) എന്നിവര്‍ കൊല്ലപ്പെട്ടത്. പുത്തന്‍വേലിക്കരയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തതിനെ തുടർന്നു ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു അറസ്റ്റ്. സഹ തടവുകാരുമായി വിവരങ്ങള്‍ പങ്കുവച്ചതാണ് കേസിനു തുമ്പായത്.
https://www.facebook.com/Malayalivartha