ദിലീപിന് ഇന്ന് നെഞ്ചിടിപ്പിന്റെ ദിനം! ജാമ്യം കിട്ടിയില്ലെങ്കിൽ പത്മസരോവരത്ത് നിന്നും ദിലീപിനെ വിലങ്ങിട്ട് കൊണ്ടുപോകും... നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിശദമായ വാദം കേൾക്കും..

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിശദമായ വാദം കേൾക്കും.. ഇന്ന് 11 മണിക്കാണ് കേസ് പരിഗണിക്കുക. ഇന്ന് ഫോൺ ഹാജരാക്കാൻ സാധിക്കുമോയെന്നും കോടതി കഴിഞ്ഞ ദിവസം ദിലീപിനോട് ചോദിച്ചിരുന്നു. അതേസമയം, കേസ് മാറ്റി വൈകുന്നതിൽ ആശങ്കയുണ്ടെന്നും ഓരോ മണിക്കൂറും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ദിലീപ് നിർണായക തെളിവുകളുള്ള ഫോൺ ഹാജരാക്കിയില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ദിലീപ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രോസിക്യൂഷൻ ഹർജി പരിഗണിച്ച കോടതി അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ ജാമ്യാപേക്ഷ തള്ളേണ്ടി വരുമെന്ന് ദിലീപിന് കോടതിയും മുന്നറിയിപ്പ് നൽകിയിരുന്നു . നിശ്ചിത സമയത്തിനുള്ളിൽ ഫോണുകൾ ഹാജരാകണമെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ സംഘത്തോട് എങ്ങനെ കേസ് അന്വേഷിക്കണം എന്ന് കോടതിക്ക് പറയാൻ സാധിക്കില്ല. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. രജിസ്റ്ററർ ജനറലിന് ഫോൺ കൈമാറാനും കോടതിയുടെ നിർദ്ദേശിച്ചു.എന്നാൽ, തന്റെ സ്വകാര്യത സംരക്ഷിക്കണം എന്ന വാദം ഉയർത്തിയായിരുന്നു ദിലീപിന്റെ അഭിഭാഷകൻ പ്രതിരോധിച്ചത്. ഫോൺ ഫൊറൻസിക് പരിശോധന കഴിഞ്ഞ് ലഭിക്കാൻ ഒരാഴ്ചയെടുക്കും. ഫോണിലെ ഡേറ്റ ശേഖരിക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. തന്റെ സ്വകാര്യ സംഭാഷണങ്ങൾ ഫോണിലുണ്ട്. മുൻ ഭാര്യയോട് ഉൾപ്പെടെ സംസാരിച്ചതിന്റെ വിവരങ്ങൾ ഫോണിൽ ഉണ്ടെന്നും ദിലീപ് വാദിച്ചു. എതായാലും ദിലീപിനെ സംബന്ധിച്ച് ഇന്ന് നിർണായക ദിനമാണ്.
കഴിഞ്ഞ ദിവസം തന്നെ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനിയെ ക്രൈംബ്രാഞ്ച് ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. എറണാകുളം സബ് ജയിലില്‍ എത്തിയാണ് സുനിയെ ചോദ്യം ചെയ്തത്. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് അന്വേഷണസംഘത്തിന്റെ നിര്‍ണായക നീക്കം
https://www.facebook.com/Malayalivartha