ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പ് കുരുക്കില്‍ യുവാവ് ജീവനൊടുക്കി.... സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി

ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പ് കുരുക്കില്‍ പൂണെയിലെ താമസസ്ഥലത്ത് ധര്‍മടം സ്വദേശി ജീവനൊടുക്കി. അണ്ടലൂര്‍ പണിക്കറ മൈതാനിക്കടുത്ത അനിതാ ലയത്തില്‍ അനുഗ്രഹ്(22) ആണ് മരിച്ചത്.
ഒരു ധനകാര്യ സ്ഥാപനത്തില്‍ നിന്നു വായ്പയെടുത്ത 8000 രൂപ തിരിച്ചടക്കാത്തതിന്റെ പേരില്‍ ഇവരുടെ ആള്‍ക്കാര്‍ അനുഗ്രഹിനെ പല നിലയ്ക്കും ഭീഷണിപ്പെടുത്തി ദ്രോഹിച്ചിരുന്നതായി സൂചനയുണ്ട്.
ഏറ്റവും ഒടുവിലായി അനുഗ്രഹിന്റെ മോര്‍ഫ് ചെയ്‌പ്പെയട്ട അശ്ലീല ചിത്രങ്ങളും പ്രചരിപ്പിക്കപ്പെട്ടു. യുവാവിന്റെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇത് ലഭിച്ചിരുന്നു. ഇതില്‍ പിന്നീടാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു കാണിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ധര്‍മടം പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്ര പോലീസ് സൈബര്‍ സെല്ലും അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha