രണ്ടു യുവാക്കള്‍ക്കെതിരേ പെണ്‍കുട്ടികള്‍ മൊഴി നല്‍കി ... ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നു പെണ്‍കുട്ടികള്‍, മദ്യം നല്‍കാനും ശ്രമം.... ബാലികാ മന്ദിരത്തില്‍നിന്നു ആറു പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലുള്ള രണ്ടു യുവാക്കള്‍ക്കെതിരേ കേസെടുക്കും...

രണ്ടു യുവാക്കള്‍ക്കെതിരേ പെണ്‍കുട്ടികള്‍ മൊഴി നല്‍കി ... ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നു പെണ്‍കുട്ടികള്‍, മദ്യം നല്‍കാനും ശ്രമം.... ബാലികാ മന്ദിരത്തില്‍നിന്നു ആറു പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലുള്ള രണ്ടു യുവാക്കള്‍ക്കെതിരേ കേസെടുക്കും...
കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍നിന്നു കാണാതായ ആറു പെണ്‍കുട്ടികളെയും കഴിഞ്ഞ ദിവസമാണ് പോലീസ് കണ്ടെത്തിയത്. ബംഗളൂരുവില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു യുവാക്കള്‍ക്കെതിരേ പെണ്‍കുട്ടികള്‍ മൊഴി നല്‍കിയതിനെത്തുടര്‍ന്നാണ് കേസ് എടുക്കാന്‍ പോലീസ് തീരുമാനിച്ചത്.
പെണ്‍കുട്ടികളെ സഹായിക്കാന്‍ എന്ന പേരില്‍ ട്രെയിനില്‍വച്ചു പരിചയപ്പെട്ടു കൂടെക്കൂടിയതാണ് യുവാക്കള്‍. ഇവര്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നു പെണ്‍കുട്ടികള്‍ മൊഴി നല്‍കി. അതുപോലെ മദ്യം നല്‍കാനും ശ്രമിച്ചു.
ജുവനൈല്‍ ജസ്റ്റീസ് ആക്ട്, പോക്‌സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് യുവാക്കള്‍ക്കെതിരേ പോലീസ് കേസെടുക്കുന്നത്. ഗോവയിലേക്കു പോകാനായിരുന്നു പദ്ധതിയെന്നാണ് പെണ്‍കുട്ടികള്‍ പോലീസിനോടു വെളിപ്പെടുത്തിയിരിക്കുന്നത്. ബാലികാമന്ദിരത്തിലെ സാഹചര്യങ്ങള്‍ വളരെ മോശമായതുകൊണ്ടാണ് തങ്ങള്‍ അവിടെനിന്നു രക്ഷപ്പെട്ടു പോയതെന്നും ഇവര്‍ പോലീസിനോടു പറഞ്ഞു.
പെണ്‍കുട്ടികളെ കാണാതായതിനെത്തുടര്‍ന്നു നടത്തിയ വ്യാപകമായ അന്വേഷണത്തിനും തെരച്ചിലിനുമൊടുവില്‍ ഒരു പെണ്‍കുട്ടിയെ ആദ്യവും രണ്ടാമത്തെയാളെ ഇന്നലെ രാവിലെയും ബംഗളൂരുവില്‍നിന്നു കണ്ടെത്തിയിരുന്നു. ബാക്കി നാലു പേരെ ഇന്നലെ മലപ്പുറം എടക്കരയിലെ ബസ് സ്റ്റാന്‍ഡില്‍നിന്നുമാണ് കണ്ടെത്തിയത്
സംഘത്തിലെ രണ്ടുപേര്‍ പിടിയിലായതോടെ ശേഷിച്ച നാലു പേര്‍ വ്യാഴാഴ്ച വൈകിട്ടു ബംഗളൂരുവില്‍നിന്ന് ഐലന്‍ഡ് എക്‌സ്പ്രസില്‍ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തുകയായിരുന്നു. പിന്നീട് നാലംഗ സംഘത്തിലെ ഒരാളുടെ എടക്കരയിലുള്ള കാമുകനെ ഫോണില്‍ വിളിച്ചു തുടര്‍ന്ന് ഇവര്‍ ബസില്‍ എടക്കരയില്‍ എത്തി. എന്നാല്‍, കാമുകന്‍ ചിക്കന്‍പോക്‌സ് പിടിപെട്ട് ചികിത്സയിലായതിനാല്‍ കാണാന്‍ കഴിഞ്ഞില്ല.
. ബസ് സ്റ്റാന്‍ഡില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്. പെണ്‍കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയ യുവാക്കള്‍ കൊടുങ്ങല്ലൂര്‍, കൊല്ലം സ്വദേശികളാണ്. യാത്രയ്ക്കിടയില്‍ പെണ്‍കുട്ടികളെ പരിചയപ്പെട്ടു എന്നാണ് ഇരുവരും നല്‍കുന്ന മൊഴി.
ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പുറത്തുകടക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ബാഹ്യസഹായം ലഭിച്ചുവെന്നാണ് പോലീസ് കരുതുന്നത്.
"
https://www.facebook.com/Malayalivartha