യുഎസിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേരളത്തിലേക്ക് വരില്ല; അമേരിക്കയിൽ നിന്നും അദ്ദേഹം ദുബായിയിലേക്ക് പോകുന്നു; ദുബായ് എക്സ്പോയില്‍ കേരള പവലിയന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ദുബായ് വഴി കേരളത്തിലേക്ക് മടങ്ങും

യുഎസിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരങ്ങൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ ഇന്നദ്ദേഹം കേരളത്തിലെത്തില്ല. മറിച്ച് അമേരിക്കയിൽ നിന്നും അദ്ദേഹം ദുബായിയിലേക്ക് പോകുകയാണ്. ഫെബ്രുവരി ഏഴിനാകും മുഖ്യമന്ത്രി കേരളത്തിലെത്തുകയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ദുബായ് വഴിയാണ് മടക്കയാത്ര ഉണ്ടാകുന്നത് . ദുബായ് എക്സ്പോയില്‍ കേരള പവലിയന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. താൻ സുഖമായി ഇരിക്കുന്നെന്നും നേരത്തേ നിശ്ചയിച്ചപോലെ ശനിയാഴ്ച മടങ്ങിയെത്തുമെന്നും അദ്ദേഹം വ്യാഴാഴ്ച ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി.
ഈ മാസം 14ന് പുലർച്ചെയാണു മുഖ്യമന്ത്രി യുഎസിലെ മേയോ ക്ലിനിക്കിലേക്കു പോയത്. അഞ്ചിനു രാവിലെ യുഎഇയിലെ വ്യവസായ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും വൈകിട്ട് നോർക്ക സമ്മേളനത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും. ഏഴിനു തിരുവനന്തപുരത്തെത്തുമെന്നു പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി ഇന്നെത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്.
https://www.facebook.com/Malayalivartha