ആരോപണം കടുപ്പിച്ച് പ്രോസിക്യൂഷന്‍... അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധശ്രമക്കേസ്.... ദിലീപിന് എതിരായ ഹര്‍ജി പരിഗണിക്കുന്നു.... സ്വന്തം നിലയില്‍ ഫോണ്‍ പരിശോധിക്കാനാവില്ലെന്ന് കോടതി, അംഗീകൃത ഏജന്‍ സികള്‍ വഴിയേ ഫോണ്‍ പരിശോധിക്കാനാവൂ.....

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധശ്രമക്കേസ്.... ദിലീപിന് എതിരായ ഹര്‍ജി പരിഗണിക്കുന്നു.... സ്വന്തം നിലയില്‍ ഫോണ്‍ പരിശോധിക്കാനാവില്ലെന്ന് കോടതി, അംഗീകൃത ഏജന്‍ സികള്‍ വഴിയേ ഫോണ്‍ പരിശോധിക്കാനാവൂ.....
ദിലീപ് തന്റെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയച്ചതായി വിവരം. ബാലചന്ദ്രകുമാറിന്റെ സന്ദേശങ്ങള്‍ വീണ്ടെടുക്കാനെന്നാണ് വിശദീകരണം. തന്റെ സ്വകാര്യത സംരക്ഷിക്കേണ്ടതിനാല്‍ ഫോണ്‍ കൈമാറാന്‍ സാധിക്കില്ലെന്ന് കോടതിയെ അറിയിച്ചു.
അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേ ഫോണില്‍ നിന്ന് ശേഖരിക്കുകയുള്ളൂ. ഫോണ്‍ പരിശോധിക്കാതിരിക്കാന്‍ ആവില്ലെന്ന് പ്രോസിക്യൂഷന്‍.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് തുടര്‍നീക്കം നടത്തി. ദിലീപിന് മുന്‍ കൂര്‍ ജാമ്യം നല്‍കരുത്. ആരോപണം കടുപ്പിച്ച് പ്രോസിക്യൂഷന്‍. ദിലീപിനു വേണ്ടി അഡ്വ.ബി.രാമന്‍ പിളള ഹാജരായി.
അതേസമയം ജനുവരി മാസം ആദ്യമാണ് ദിലീപ് തന്റെ ഫോണുകള്‍ ഹൈദരാബാദിലെ ലാബിലേക്ക് ഫോറന്‍സിക് പരിശോധനക്കായി സ്വന്തം നിലക്ക് അയച്ചിരിക്കുന്നത്. തന്റെ സ്വകാര്യത സംരക്ഷിക്കപ്പെടണം. സ്വകാര്യതയുമായി ബന്ധപ്പെട്ട് തന്റെ ഫോണില്‍ ഒട്ടനവധി കാര്യങ്ങളുണ്ട്. അതെല്ലാം സംരക്ഷിക്കപ്പെടണം എന്ന് കോടതിയിലടക്കം ഇന്നലെ വാദിച്ചിരുന്നു.
ഫോണ്‍ എവിടെയാണ് പരിശോധനക്ക് അയച്ചിട്ടുള്ളതെന്ന് ഇന്നലെ കോടതി ദിലീപിനോട് ചോദിച്ചിരുന്നു. ഇ മെയില്‍ വിലാസങ്ങളും വിവരങ്ങളും നല്‍കാമെന്നാണ് കോടതിയില്‍ പറഞ്ഞത്. ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട മുഴുവന്‍ ആശയവിനിമയവും വീണ്ടെടുക്കുന്നതിനായാണ് പരിശോധനക്ക് അയച്ചത്. കൂടാതെ അന്വേഷണസംഘത്തില്‍ തനിക്ക് വിശ്വാസമില്ല. അന്വേഷണസംഘം തെളിവുകള്‍ കൃത്രിമമായി കെട്ടിച്ചമയ്ക്കുമോ എന്ന സംശയം തനിക്കുണ്ട് എന്നാണ് ദിലീപ് കോടതിയില്‍ വ്യക്തമാക്കിയിരുന്നത്.
"
https://www.facebook.com/Malayalivartha