'ജനാധിപത്യ മര്യാദ കൊണ്ടാണ് പോലീസ് അത് ചെയ്യാത്തത്. ഒരു പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്ന സമയം നിർണ്ണായകമാണ്, എപ്പോഴെങ്കിലും കസ്റ്റഡിയിൽ കിട്ടിയാൽ പോരാ. കേസ് അന്വേഷണത്തോട് തെളിവ് കൊടുത്തു സഹകരിക്കാതെ ഇരിക്കാനുള്ള, പൂർണ്ണമായി മൗനം പാലിക്കാനുള്ള എല്ലാ അവകാശവും പ്രതിക്കുണ്ട്.നോട്ട് അറസ്റ്റ് ഓർഡർ തെളിവ് നശിപ്പിക്കാനുള്ള മറയായി ഉപയോഗിക്കാൻ ബഹു ഹൈക്കോടതി നിന്ന് കൊടുക്കാൻ പാടില്ലാ....' തുറന്നടിച്ച് അഡ്വ. ഹരീഷ് വാസുദേവൻ

ദിലീപിനെ ഇനി സംബന്ധിച്ച് ഇനിയുള്ളത് നിർണായക മണിക്കൂറുകളാണ്. കേസിൽ കോടതി പോലും ഇടഞ്ഞനിലയ്ക്ക് ഇന്നത്തെ വിസ്താരം രണ്ടിലൊന്ന് തീരുമാനിക്കുമെന്ന് ആശങ്കയിലാണ് ദിലീപും കുടുംബാംഗങ്ങളും. അതേസമയം ഫോണിൽ പിടിതരാതിരിക്കുന്ന ദിലീപിനെ കേസില്‍ സമ്മര്‍ദതന്ത്രവുമൊരുക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്.
അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ വിവരങ്ങള്‍ തേടി കുടുംബാംഗങ്ങളില്‍ രണ്ടുപേരെ കൂടി ചോദ്യം ചെയ്യുമെന്നാണു ക്രൈംബ്രാഞ്ച് ദിലീപിനെ അറിയിച്ചത്. ഇവരുടെ ഫോണുകളും പരിശോധനയ്‌ക്കയയ്‌ക്കും. കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി അടുത്തമാസം രണ്ടിനു മാറ്റിയിരിക്കേ അതിനുള്ളില്‍ കൊലപാതക ഗൂഢാലോചനയില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെടുക്കാനുളള അന്വേഷണത്തിലാണു ക്രൈംബ്രാഞ്ച്.
എന്നാൽ കോടതി ദിലീപിന് നൽകുന്ന ഇളവുകളെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അഡ്വ. ഹരീഷ് വാസുദേവൻ. 'ദിലീപിന്റെ അറസ്റ്റ് വൈകിച്ചത് ഹൈക്കോടതി ഉത്തരവാണ്. അതിനു തികച്ചും ന്യായമുണ്ടായിരുന്നു. എന്നാൽ ആ സമയം കൊണ്ട് തെളിവ് നശിപ്പിക്കാൻ ദിലീപ് സ്വകാര്യ ലാബിനെ സമീപിച്ചു എന്ന ഒറ്റ കാരണത്തിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളേണ്ടതാണ്. Not to arrest order തെളിവ് നശിപ്പിക്കാനുള്ള മറയായി ഉപയോഗിക്കാൻ ബഹു ഹൈക്കോടതി നിന്ന് കൊടുക്കാൻ പാടില്ലാ. ഇതൊരു അഭിഭാഷകന്റെ അവശ്യമല്ല, നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുള്ള ഒരു പൗരന്റെ തുറന്ന ചിന്ത മാത്രമാണ്' എന്നും അദ്ദേഹം കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ദിലീപ് നിയമത്തിനു മുകളിൽ ആണോ??
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേസുകളിൽ ഒന്നിലെ പ്രതി പറയുകയാണ് പോലീസ് അന്വേഷിക്കുന്ന ഡിജിറ്റൽ തെളിവ് താൻ കൊടുക്കില്ല, അതിലെ തെളിവ് താൻ തന്നെ സ്വകാര്യ ലാബിൽ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു എന്ന്!!
കേരളത്തിലെ പോലീസും കോടതിയുമൊക്കെ ഇയാളുടെ കാൽക്കീഴിലാണോ? CrPC 438 ലെ ഒരപേക്ഷ പരിഗണിക്കുന്ന കോടതിയുടെയോ പ്രതിയായ ദിലീപിന്റെയോ ഔദാര്യം വേണോ പൊലീസിന് ആ തെളിവ് ശേഖരിക്കാൻ? വേണ്ട. ജനാധിപത്യ മര്യാദ കൊണ്ടാണ് പോലീസ് അത് ചെയ്യാത്തത്.
ഒരു പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്ന സമയം നിർണ്ണായകമാണ്, എപ്പോഴെങ്കിലും കസ്റ്റഡിയിൽ കിട്ടിയാൽ പോരാ. കേസ് അന്വേഷണത്തോട് തെളിവ് കൊടുത്തു സഹകരിക്കാതെ ഇരിക്കാനുള്ള, പൂർണ്ണമായി മൗനം പാലിക്കാനുള്ള എല്ലാ അവകാശവും പ്രതിക്കുണ്ട്.
എന്നാൽ, പോലീസ് അന്വേഷിക്കുന്ന നിർണ്ണായക തെളിവ് താൻ manipulate ചെയ്യുന്നു എന്നു കോടതിയോടും പൊലീസിനോടും പറയാൻ ദിലീപിനെപ്പോലെ സ്വാധീനമുള്ള ഒരു പ്രതിക്ക് മാത്രമേ സാധിക്കൂ. CrPC 91 അനുസരിച്ചു നോട്ടീസ് കൊടുത്താൽ ഹാജരാക്കേണ്ട വസ്തുവല്ലേ മൊബൈൽ ഫോൺ? അത് ഇന്ന് കസ്റ്റഡിയിൽ കിട്ടുന്നതും നാളെ കിട്ടുന്നതും തമ്മിൽ വലിയ വലിയ വ്യത്യാസമില്ലേ? തെളിവ് നശിപ്പിക്കും മുൻപ് വേണ്ടേ കിട്ടാൻ?
ഇത്രയും പരിഗണന കോടതിയിൽ നിന്ന് മറ്റേത് പ്രതിക്ക് കിട്ടുന്നുണ്ട്?
ദിലീപിന്റെ അറസ്റ്റ് വൈകിച്ചത് ഹൈക്കോടതി ഉത്തരവാണ്. അതിനു തികച്ചും ന്യായമുണ്ടായിരുന്നു. എന്നാൽ ആ സമയം കൊണ്ട് തെളിവ് നശിപ്പിക്കാൻ ദിലീപ് സ്വകാര്യ ലാബിനെ സമീപിച്ചു എന്ന ഒറ്റ കാരണത്തിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളേണ്ടതാണ്. Not to arrest order തെളിവ് നശിപ്പിക്കാനുള്ള മറയായി ഉപയോഗിക്കാൻ ബഹു ഹൈക്കോടതി നിന്ന് കൊടുക്കാൻ പാടില്ലാ. ഇതൊരു അഭിഭാഷകന്റെ അവശ്യമല്ല, നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുള്ള ഒരു പൗരന്റെ തുറന്ന ചിന്ത മാത്രമാണ്.
https://www.facebook.com/Malayalivartha