സംസ്ഥാനത്ത് പോലീസുകാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷം.... ഡ്യൂട്ടി ക്രമീകരണം വേണമെന്ന ആവശ്യവുമായി സംസ്ഥാന പോലീസ് മേധാവിയെ സമീപിച്ച് പോലീസ് സംഘടനകള്‍

സംസ്ഥാനത്ത് പോലീസുകാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷം.... ഡ്യൂട്ടി ക്രമീകരണം വേണമെന്ന ആവശ്യവുമായി സംസ്ഥാന പോലീസ് മേധാവിയെ സമീപിച്ച് പോലീസ് സംഘടനകള്‍ .
അതിനാല്‍ തന്നെ ഈ രോഗവ്യാപനം സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനും വിഘാതം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതെന്നതിനാല്‍ ഡ്യൂട്ടി ക്രമീകരണം വേണമെന്ന ആവശ്യവുമായി പോലീസ് സംഘടനകള്‍ സംസ്ഥാന പോലീസ് മേധാവിയെ സമീപിച്ചിരിക്കുകയാണ്.
ഏതു ഗുരുതര സാഹചര്യത്തിലും പോലീസിംഗ് നടക്കേണ്ടത് അത്യാന്താപേക്ഷിതമായതിനാല്‍ ഡ്യൂട്ടി ക്രമീകരണം അനിവാര്യമാണെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. രോഗവ്യാപനം സമ്പര്‍ക്കത്തിലൂടെ നടക്കുന്നതിനാല്‍ അതു കുറയ്ക്കുന്നതിനായി പൊതുജനങ്ങളില്‍നിന്നു പരാതികള്‍ സ്വീകരിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുക, ഇതിനായി നിലവിലെ ഓണ്‍ലൈന്‍ സംവിധാനം കൂടുതല്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കുക,
അടിയന്തിര ഘട്ടങ്ങളിലൊഴികെയുള്ള വാഹന പരിശോധന പൂര്‍ണമായും ഒഴിവാക്കുക, സ്റ്റേഷനുകളിലെ പ്രധാനപ്പെട്ടതും ഒഴിച്ചു കൂടാന്‍ സാധിക്കാത്തതുമായ ഡ്യൂട്ടികള്‍ക്കുമാത്രം പോലീസുകാരെ വിനിയോഗിക്കുക, അടിയന്തിര സാഹചര്യങ്ങളിലൊഴികെ പ്രിസന്‍ എസ്‌കോര്‍ട്ട് ഡ്യൂട്ടി പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുക,
അടിയന്തിര സ്വഭാവം ഇല്ലാത്ത വിവിധതരം സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി പിന്‍വലിച്ച് പോലീസ് സ്റ്റേഷനുകളിലെ അടിയന്തിര ഡ്യൂട്ടികള്‍ക്കായി വിനിയോഗിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, കോവിഡ് ബാധിതരായ തടവുകാരെ പ്രത്യേകം സെല്ലുകളില്‍ പാര്‍പ്പിക്കുക എന്നീ ആവശ്യങ്ങളാണ് പോലീസ് സംഘടനകള്‍ സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പല സ്റ്റേഷനുകളിലും പകുതിയിലധികം പേര്‍ക്കും കോവിഡ് ബാധിച്ചിരിക്കുകയാണ്. പോലീസുകാര്‍ കൂട്ടത്തോടെ ക്വാറന്റൈനില്‍ പോകുന്നതിനാല്‍ പല സ്റ്റേഷനുകളിലെയും പ്രവര്‍ത്തനവും അവതാളത്തിലായിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha