ഫോൺ വിവാദം കോടതിയിൽ ആളിക്കത്തുന്നു.. എല്ലാ ഫോണും ഹാജരാക്കണമെന്ന് കോടതി; പറ്റില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ദിലീപ്. ദിലീപ് തന്റെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി ലാബിലേക്ക് അയച്ചതായി കോടതിയിൽ...

ഫോൺ വിവാദം കോടതിയിൽ ആളിക്കത്തുകയാണ്. എല്ലാ ഫോണും ഹാജരാക്കണമെന്ന് കോടതി പറയുമ്പോഴും പറ്റില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ദിലീപ്. ദിലീപ് തന്റെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയച്ചതായി വിവരം. ബാലചന്ദ്രകുമാറിന്റെ സന്ദേശങ്ങള്‍ വീണ്ടെടുക്കാനെന്നാണ് വിശദീകരണം. തന്റെ സ്വകാര്യത സംരക്ഷിക്കേണ്ടതിനാല്‍ ഫോണ്‍ കൈമാറാന്‍ സാധിക്കില്ലെന്ന് കോടതിയെ അറിയിക്കുകയാണ്. ജനുവരി മാസം ആദ്യമാണ് ദിലീപ് തന്റെ ഫോണുകള്‍ ഹൈദരാബാദിലെ ലാബിലേക്ക് ഫോറന്‍സിക് പരിശോധനക്കായി സ്വന്തം നിലക്ക് അയച്ചിരിക്കുന്നത്. തന്റെ സ്വകാര്യത സംരക്ഷിക്കപ്പെടണം. സ്വകാര്യതയുമായി ബന്ധപ്പെട്ട് തന്റെ ഫോണില്‍ ഒട്ടനവധി കാര്യങ്ങളുണ്ട്. അതെല്ലാം സംരക്ഷിക്കപ്പെടണം എന്ന് കോടതിയിലടക്കം ഇന്നലെ വാദിച്ചിരുന്നു.
ഫോണ്‍ എവിടെയാണ് പരിശോധനക്ക് അയച്ചിട്ടുള്ളതെന്ന് ഇന്നലെ കോടതി ദിലീപിനോട് ചോദിച്ചിരുന്നു. ഇ മെയില്‍ വിലാസങ്ങളും വിവരങ്ങളും നല്‍കാമെന്നാണ് കോടതിയില്‍ പറഞ്ഞത്. ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട മുഴുവന്‍ ആശയവിനിമയവും വീണ്ടെടുക്കുന്നതിനായാണ് പരിശോധനക്ക് അയച്ചത്. കൂടാതെ അന്വേഷണസംഘത്തില്‍ തനിക്ക് വിശ്വാസമില്ല. അന്വേഷണസംഘം തെളിവുകള്‍ കൃത്രിമമായി കെട്ടിച്ചമയ്ക്കുമോ എന്ന സംശയം തനിക്കുണ്ട് എന്നാണ് ദിലീപ് കോടതിയില്‍ വ്യക്തമാക്കിയിരുന്നത്.
എന്തായാലും വാദങ്ങൾ ഇപ്പോഴും തുടരുകയാണ്. അൽപസമയത്തിനുള്ളിൽ തന്നെ കോടതി നിർണായക വിധി വരുമെന്ന് തന്നെയാണ് സൂചന. പ്രതികള്‍ 2021 മുതല്‍ 2022 വരെ ഉപയോഗിച്ച ഫോണുകളാണ് മാറ്റിയത്.
അതേസമയം കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ അഭിഭാഷകര്‍ പോലും ഇടപെട്ടിട്ടുണ്ടെന്നാണ് സൂചന. ഇതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ ഫോണില്‍ ഉള്ളതിനാലാണ് പ്രതികളുടെ ഫോണ്‍ കൈമാറാത്തത്. തെളിവുകള്‍ ലഭിച്ചാല്‍ അന്വേഷണം അഭിഭാഷകരിലേക്ക് നീണ്ടേക്കും, പരിശോധന ഉള്‍പ്പെടെ വേണ്ടിവന്നേക്കും.
https://www.facebook.com/Malayalivartha