യുവാക്കള്‍ മദ്യം നല്‍കി ശാരീരിക പീഡനത്തിന് ശ്രമിച്ചു..!!..ഗോവയിലേക്ക് പോവാനായിരുന്നു പദ്ധതിയിട്ടത്, ചിൽഡ്രണ്‍സ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളുടെ നിർണായക വെളിപ്പെടുത്തൽ...!!

കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രണ്‍സ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെ എല്ലാവരേയും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.കഴിഞ്ഞ ദിവസം മലപ്പുറം എടക്കരയിൽ നിന്ന് നാല് പെൺകുട്ടികളെ കൂടി കണ്ടെത്തിയതോടെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ എല്ലാ പെൺകുട്ടികളെയും കണ്ടെത്തി കഴിഞ്ഞു. നേരത്തെ, കാണാതായ ഒരു പെൺകുട്ടിയെ മൈസൂരിനടുത്തെ മാണ്ഡ്യയിൽ നിന്നും കണ്ടെത്തുകയാണുണ്ടായത്.
മൈസൂരിൽ നിന്ന് കോഴിക്കോട്ടെക്ക് യാത്ര ചെയ്യുകയായിരുന്നു ഈ പെൺകുട്ടി. കാണാതായി ഇപ്പോൾ കണ്ടെത്തിയ പെൺകുട്ടികളിൽ നാലു പേർ 14 വയസുള്ളവരാണ്. ഒരാള്‍ക്ക് 17 വയസും മറ്റൊരാള്‍ക്ക് 16 വയസുമാണ് പ്രായം. അഞ്ച് പേര്‍ കോഴിക്കോട് സ്വദേശികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിയുമാണ്. ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്നെത്തിയ കുട്ടികള്‍ ബെംഗുളൂരുവില്‍ ഉണ്ടെന്നറിഞ്ഞ് കോഴിക്കോട് നിന്ന് തിരിച്ച ചേവായൂർ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് രാത്രിയോടെ ബെംഗുളൂരുവില്‍ എത്തിയിരുന്നു.
കണ്ടെത്തിയ പെൺകുട്ടികൾ സംവത്തില്‍ ചില നിര്‍ണായക വെളിപ്പെടുത്തലുകൾ നടത്തുകയുണ്ടായി. പെണ്‍കുട്ടികള്‍ക്കൊപ്പം ബംഗളൂരിവില്‍ പിടിയിലായ യുവാക്കള്‍ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നാണ് വെളിപ്പെടുത്തല്‍. ബാംഗ്ലൂര്‍, മലപ്പുറം എടക്കര എന്നിവിടങ്ങളില്‍ നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ ഇന്നലെ കോഴിക്കട്ടെ ചേവായൂര്‍ പോലീസ് സ്റ്റഷനില്‍ എത്തിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ മൊഴിയെടുപ്പിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.യുവാക്കള്‍ മദ്യം നല്‍കിയെന്നും, ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നും പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. വെളിപ്പെടുത്തിലിന്റെ പശ്ചാത്തലത്തില്‍ യുവാക്കള്‍ക്ക് എതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്, പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുമെന്നാണ് വിവരം. കൊല്ലം, തൃശ്ശൂര്‍ സ്വദേശികളായ യുവാക്കളാണ് നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
അതേസമയം, ചില്‍ഡ്രണ്‍സ് ഹോമിലെ അവസ്ഥ മോശമായതാണ് പുറത്ത് പോവാന്‍ തീരുമാനിച്ചതിന് പിന്നിലെന്നും പെണ്‍കുട്ടികള്‍ മൊഴിനല്‍കിയിട്ടുണ്ട്. ചില്‍ഡ്രണ്‍സ് ഹോം വിട്ടിറങ്ങി ഗോവയിലേക്ക് പോവാനായിരുന്നു പദ്ധതിയെന്നും കുട്ടികള്‍ പറയുന്നു.വിവിധയിടങ്ങളില്‍ നിന്നും കണ്ടെത്തിയ ആറ് പെണ്‍കുട്ടികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ കുട്ടികള്‍ പാലക്കാട് വഴിയാണ് ബംഗളൂരുവിലേക്ക് കടന്നതെന്ന് പൊലീസ് പറയുന്നത്.
കോഴിക്കോട്ട് നിന്ന് ബംഗാളി യുവാക്കളില്‍ നിന്ന് പണം കടംവാങ്ങിയായിരുന്നു ഇവര്‍ പാലക്കാട്ടെത്തിയത്. ബസ് കണ്ടക്ടറുടെ ഫോണില്‍ നിന്ന് കാമുകനെ വിളിച്ചും, പണം ഗൂഗിള്‍ പേ ചെയ്യിച്ചെന്നും മെഡിക്കല്‍ കോളജ് എ.സി.പി സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ നൂറ് രൂപ പോലും പെണ്‍കുട്ടികളുടെ കയ്യില്‍ ഇല്ലായിരുന്നു എന്നും എന്നാല്‍ ഇവര്‍ക്ക് കേരളം വിടാന്‍ എവിടെ നിന്ന് സഹായം ലഭിച്ചെന്നുമാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha