കൊല്ലം ചവറയില്‍ പ്രഭാത സവാരിക്കിറങ്ങിയ പ്രവാസി ദേശീയപാതയില്‍ മരിച്ച നിലയില്‍....സംഭവത്തില്‍ നിര്‍ത്താതെ പോയ വാഹനം കണ്ടെത്തി ഡ്രൈവര്‍ അറസ്റ്റില്‍

കൊല്ലം ചവറയില്‍ പ്രഭാത സവാരിക്കിറങ്ങിയ പ്രവാസി ദേശീയപാതയില്‍ മരിച്ച നിലയില്‍....സംഭവത്തില്‍ നിര്‍ത്താതെ പോയ വാഹനം കണ്ടെത്തി ഡ്രൈവര്‍ അറസ്റ്റിലായി.
കായംകുളം പെരുങ്ങാല മുറിയില്‍ കണ്ണങ്കര തെക്കതില്‍ വീട്ടില്‍ അബ്ദുല്‍റഹ്മാന്‍ (31) ആണ് പിടിയിലായത്. പന്മന വടക്കുംതല കുറ്റിവട്ടം വളാലില്‍ ചെറുപുഷ്പ വിലാസം അലക്സ് സെബാസ്റ്റ്യന്‍ (53) ആണ് ഈ മാസം 18നു പുലര്‍ച്ചെ പന്മന കുറ്റാമുക്കില്‍ മരിച്ചത്.
കോഴി കയറ്റിപ്പോയ മിനി ലോറിയാണ് അലക്സിനെ ഇടിച്ചിട്ടത്. വളരെയേറെ നേരം പരുക്കേറ്റ് റോഡരികില്‍ കിടന്നെങ്കിലും സെബാസ്റ്റ്യന്‍ രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. ദേശീയപാതയോരത്തും കൊല്ലം കുരീപ്പുഴ ടോള്‍പ്ലാസയിലുമുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് ഇടിച്ച വാഹനം ഏതാണെന്ന് പോലീസ് കണ്ടെത്തിയത്.
വാഹന ഉടമ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. അശ്രദ്ധമായി വാഹനം ഓടിച്ച് ആളപായം ഉണ്ടാക്കല്‍, അപകടം പൊലീസില്‍ അറിയിക്കാതിരിക്കല്‍, പരുക്കേറ്റ് കിടന്ന ആളിനെ ആശുപത്രിയില്‍ എത്തിച്ച് മതിയായ ചികിത്സ നല്‍കാതെ കടന്നു കളയല്‍ എന്നിവയ്ക്ക് എതിരായ വകുപ്പുകള്‍ അനുസരിച്ച് 2 കേസാണ് ചവറ പൊലീസ് ചുമത്തിയത്.
"
https://www.facebook.com/Malayalivartha