ഒളിപ്പിക്കുന്ന നാലാമത്തെ ഫോണിൽ നിർണായക വിവരങ്ങൾ! ദിലീപിന് തിരിച്ചടി... അന്ത്യശാസനവുമായി ഹൈക്കോടതി... പുറത്ത് വരുന്നത് നിർണായക വിവരങ്ങൾ...

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ വാദങ്ങൾ തുടരുകയാണ് .കോടതിയിൽ നിന്നും നിർണായക വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇതുവരെ തുടർന്ന വധത്തിൽ ദിലീപിന് തിരിച്ചടി തന്നെയാണ്.. കേസിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ട ഫോൺ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കണമെന്ന് ജസ്റ്റിസ് പി ഗോപിനാഥ് ഉത്തരവിട്ടു. ഫോൺ മുംബൈയിലാണെന്ന് ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചെങ്കിലും കൂടുതൽ ദിവസം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി രജിസ്ട്രാർ ജനറലിനാണ് ഫോൺ കൈമാറേണ്ടത്. ഫോൺ പ്രധാനപ്പെട്ട തെളിവാണെന്നും അതു ലഭിക്കേണ്ടത് അന്വേഷണത്തിന് ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഫോൺ തന്റെ സ്വകാര്യതയാണ് എന്നും സ്വന്തം നിലയിൽ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാമെന്നും കോടതിയെ ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചെങ്കിലും കോടതി അനുവദിച്ചില്ല. പ്രതികളെല്ലാം ഒറ്റയടിക്ക് ഫോൺ മാറ്റിയത് ഗൂഢാലോചനയ്ക്ക് തെളിവാണെന്നാണ് പ്രോസിക്യൂഷൻ വാദം. മുൻകൂർ ജാമ്യാപേക്ഷ ഫോണിന്റെ കാര്യത്തിൽ തീരുമാനമായതിന് ശേഷം പരിഗണിക്കാമെന്നും കോടതി പറഞ്ഞു.
സ്വന്തം നിലയിൽ ഫോൺ പരിശോധനക്കയച്ചത് ശരിയായ നടപടിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് പി ഗോപിനാഥാണ് പ്രത്യേക സിറ്റിങ്ങായി ഹർജി പരിഗണിക്കുന്നത്. ദിലീപിനായി അഡ്വ. ബി രാമൻപിള്ളയാണ് കോടതിയിൽ ഹാജരാകുന്നത്. തൃശൂരിൽ മറ്റൊരു കേസിലായിരുന്നതിനാൽ അദ്ദേഹത്തിന്റെ അസോസിയേറ്റ്‌സിലെ മറ്റൊരു അഭിഭാഷകനാണ് വെള്ളിയാഴ്ച ഹാജരായിരുന്നത്.
https://www.facebook.com/Malayalivartha