രാത്രി ജയിലിലേക്ക് പാഞ്ഞെത്തിയ സംഘത്തോട് 'സുനി' രഹസ്യ ചുരുളഴിച്ചു.. ക്രൈംബ്രാഞ്ചിനോട ദിലീപിന്റെ വിളച്ചിൽ! അടപടലം മുറുക്കി...പുറത്ത് വരുന്നത് നടുക്കുന്ന വിവരങ്ങൾ...

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരെ പ്രോസിക്യൂഷന്‍ എല്ലാ പഴുതുകളും അടച്ചായിരുന്നു നീക്കാനാണ് നടത്തിയത്. ഒന്നുകിൽ ഒളിപ്പിച്ച ഫോണുകൾ ഹാജരാക്കാന്‍ നിര്‍ദേശിക്കുക, അല്ലെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കുക എന്ന നിലപാടായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ സ്വീകരിച്ചത്. സ്വകാര്യതയുടെ ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞ ദിവസം ദിലീപിന്റെ അഭിഭാഷകന്‍ പ്രോസിക്യൂഷന്‍ ആവശ്യം പ്രതിരോധിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ എത്തും മുൻപ് തന്നെ കഴിഞ്ഞ ദിവസവും നിർണായക നീക്കം നടത്തിയിരുന്നു.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർസുനിയെ ജയിലിലെത്തി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി ശരിവെച്ച് സുനിയും രംഗത്തെത്തിയതോടെ ദിലീപിനെതിരായ കുരുക്ക് മുറുകുകയായിരുന്നു. ബാലചന്ദ്ര കുമാറിനെ തനിക്ക് അറിയാമെന്നും അനൂപിനൊപ്പമാണ് ബാലചന്ദ്രകുമാറിനെ കണ്ടതെന്നും പള്‍സര്‍ സുനി ക്രൈംബ്രാഞ്ചിന് മൊഴിനല്‍കി.
കഥ പറയാന്‍ വന്നയാളാണെന്നാണ് ബാലചന്ദ്രകുമാറിനെ പരിചയപ്പെടുത്തിയത്.
അന്നേദിവസം തനിക്ക് ദിലീപ് പണം നല്‍കിയെന്നും പള്‍സര്‍ സുനി മൊഴി നല്‍കി. വെള്ളിയാഴ്ച്ചയാണ് അന്വേഷണ സംഘം ജയിലില്‍ എത്തി പള്‍സര്‍ സുനിയെ ചോദ്യം ചെയ്തത്.
ദിലീപിന്റെ വീട്ടിലെത്തിയപ്പോള്‍ പള്‍സുനിയെ കണ്ടിരുന്നുവെന്നായിരുന്നു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. പള്‍സര്‍ സുനിയെ ആദ്യം തിരിച്ചറിഞ്ഞില്ല, സഹോദരന്‍ അനൂപാണ് സുനിയെ പരിചയപ്പെടുത്തിയതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. അന്ന് സുനിയുടെ കൈവശം പണമുണ്ടായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
എന്തായാലും ഇന്ന് സംഭവിച്ചത് നിർണായക വഴിത്തിരിവ് തന്നെയായിരുന്നു. തിങ്കളാഴ്ച പത്ത് മണിക്ക് മുമ്പായി ഫോണുകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് മുന്നില്‍ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. തെളിവുകള്‍ നല്‍കാത്തതും ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോടതി പറഞ്ഞു. ദിലീപിന്റെ വാദങ്ങളെ പൂര്‍ണമായി തള്ളുകയായിരുന്നു കോടതി. ദിലീപ് ഫോണുകള്‍ സ്വന്തം നിലയില്‍ പരിശോധനക്ക് അയച്ചത് ശരിയായ നടപടി അല്ലെന്ന് ഹൈക്കോടതി ആവര്‍ത്തിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha