ഞങ്ങൾ അപകടത്തിലാണ്; കോടതി മനസിലാക്കണം; ഇത് ഉത്തരവിനു വിരുദ്ധമാണ്; അപകടരമായ കീഴ്‌വഴക്കമാണ്; കോടതിയിൽ കേണപേക്ഷിച്ച് പ്രോസിക്യൂഷൻ

കഴിഞ്ഞ ദിവസം ദിലീപ് കേസിൽ കോടതിയിൽ വാദം കേട്ടിരുന്നു ഫോണുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് പ്രധനമായും പറഞ്ഞത്.. ഞങ്ങൾ അപകടത്തിലാണെന്നും ഞങ്ങൾ നേരിടുന്ന അപകടം കോടതി മനസ്സിലാക്കണമെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചിരിക്കുകയാണ്. എന്നാൽ ചുട്ട മറുപടിയാണ് ഈ വാദത്തിനു കോടതി നൽകിയത് .
കോടതിയിൽ ഫോൺ നൽകുന്നതിൽ എന്തപകടമാണെന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തിരിച്ചു ചോദിക്കുകയുണ്ടായി. എന്തുകൊണ്ടു കോടതിക്കു നൽകിക്കൂടായെന്ന നിർണ്ണായകമായ ചോദ്യമാണ് കോടതി ചോദിച്ചത്. എന്നാൽ ഇത് ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനു വിരുദ്ധമായിരിക്കുമെന്നും അപകടരമായ കീഴ്‌വഴക്കമാണെന്നും അഭിഭാഷകനും വാദിക്കുകയുണ്ടായി. ഞങ്ങൾ നേരിടുന്ന അപകടം കോടതി മനസ്സിലാക്കണമെന്നു ദിലീപിന്റെ അഭിഭാഷകൻ വാദിക്കുകയുണ്ടായി.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തലുകൾ നടത്തിയ ശേഷം പ്രതികൾ ഉപയോഗിച്ചിരിക്കുന്ന മൊബൈൽ ഫോണുകൾ വേറെയാണെന്നും അതിനു മുൻപുള്ള ഫോണുകൾ ഒളിപ്പിച്ചിരിക്കുകയാണെന്നും പ്രോസിക്യൂഷനും വാദിക്കുകയുണ്ടായി . ഹൈക്കോടതി റജിസ്ട്രിയുടെ സുരക്ഷിതമായ കസ്റ്റഡിയിലായിരിക്കും ഫോണുകളെന്നും കോടതിയുടെ ഉത്തരവില്ലാതെ ഫോണുകൾ ആർക്കും കൈമാറില്ലെന്നും വാദത്തിനിടെ കോടതിയും വ്യക്തമാക്കി.
ക്രിമിനൽ നടപടി ചട്ട പ്രകാരം ഒളിപ്പിച്ചുവച്ചിരിക്കുന്ന ഫോണുകൾ പിടിച്ചെടുക്കാൻ അന്വേഷണ ഏജൻസിക്ക് അധികാരമുണ്ട് . എന്നാൽ അങ്ങനെ ചെയ്യാതെ മര്യാദയുടെ പേരിലും അമ്പരപ്പ് ഒഴിവാക്കാനുമാണു ഉപഹർജി നൽകിയതെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി ചൂണ്ടിക്കാണിക്കുകയുണ്ടായി. ഞങ്ങളുടെ പക്കൽ ഡിജിറ്റൽ തെളിവുകൾ ഉണ്ട്, അത് ഞങ്ങൾ സ്വകാര്യ വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കുമെന്നും വ്യക്തമാക്കി.
അതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും ഏതെങ്കിലും കേസിൽ പ്രതികൾ പറഞ്ഞതായി കേട്ടിട്ടുണ്ടോയെന്നും പ്രോസിക്യൂഷൻ ഉന്നയിക്കുകയുണ്ടായി . ബാലചന്ദ്രകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രഥമദൃഷ്ട്യാ വസ്തുതകളില്ല. പക്ഷേ ആരോപണം ഗുരുതരമാണ്. വിശദമായി അന്വേഷണം നടത്തണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്.
അന്വേഷണം നടത്താനാവില്ലെന്നു പ്രതികൾക്കു ഒരിക്കലും പറയാനാവില്ല. ആരോപണങ്ങളിൽ സത്യമുണ്ടോയെന്ന അന്വേഷണഏജൻസിയുടെ ശ്രമമാണ് കോടതി പരിഗണിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. . അതിന്റെ ഭാഗമായാണ് ഫോണുകൾ ആവശ്യപ്പെടുന്നതെന്നും വ്യക്തമാക്കിയിരിക്കുകയാണ്. .
അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് അടക്കമുള്ളവർ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഇന്നലെ ഉപഹർജി നൽകുകയായിരുന്നു. നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ.സുരാജ് എന്നീ പ്രതികളുടെ ഫോണുകൾ വിട്ടുകിട്ടാനാണു പ്രോസിക്യൂഷൻ ഉപഹർജി നൽകിയത്. അന്ന് വരെ കാത്തിരിക്കാൻ പറ്റില്ല ഉടനെ തന്നെ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ പരാതി നൽകുകയായിരുന്നു .
https://www.facebook.com/Malayalivartha