കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ ലോക്ഡൗണിന് സമാന നിയന്ത്രണങ്ങള്‍; അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളു; യാത്രക്കാര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ കരുതണം; മരുന്നു കടകള്‍, ആംബുലന്‍സ്, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് തടസമില്ല

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളു. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിക്കാം.
ഹോട്ടലുകള്‍ അടക്കമുള്ള ഭക്ഷണ ശാലകളും ബേക്കറികളും രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ പാഴ്‌സല്‍ സൗകര്യം അല്ലെങ്കില്‍ ഹോം ഡെലിവറി മാത്രമാക്കി പ്രവര്‍ത്തിക്കാം. മരുന്നു കടകള്‍, ആംബുലന്‍സ്, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് തടസമില്ല. ആശുപത്രിയില്‍ പോകുന്നവര്‍ക്കും വാക്‌സിനേഷനു പോകുന്നവര്‍ക്കും വിലക്കില്ല. യാത്രക്കാര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ കരുതണം.
മതപരമായ ആരാധനകള്‍ ഓണ്‍ലൈനായി മാത്രമേ നടത്താവൂ. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാവൂ. വര്‍ക്ക് ഷോപ്പുകള്‍ അടിയന്തര സാഹചര്യത്തില്‍ തുറക്കാന്‍ അനുമതിയുണ്ട്. ദീര്‍ഘദൂര ബസുകളും ട്രെയിനുകളും സര്‍വീസ് നടത്തും. ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണങ്ങളുള്ളതിനാല്‍ കര്‍ശന പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























