ബ്ലേഡ് മാഫിയകളുടെ ഭീഷണിയെത്തുടര്‍ന്ന് ചാലാട് സ്വദേശി സന്തോഷ് കുമാര്‍ വളപട്ടണം പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ബ്ലേഡ് മാഫിയകളുടെ ഭീഷണിയെത്തുടര്‍ന്ന് ചാലാട് സ്വദേശി സന്തോഷ് കുമാര്‍ വളപട്ടണം പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആരോപണവിധേയരായ രതീഷ്, വൈജില്‍ എന്നിവര്‍ തമിഴ്‌നാട്ടിലേക്കു കടന്നതായി സൂചനയുണ്ടെന്ന് പോലീസ് .
ആത്മഹത്യാ പ്രേരണക്കുറ്റത്തിനും പണം തിരിച്ചുനല്‍കാനാവശ്യപ്പെട്ട് മാനസിക സമ്മര്‍ദമുണ്ടാക്കിയതിനുമാണ് ഇരുവര്‍ക്കുമെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.
സന്തോഷ് കുമാറിന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് എസിപി പി.പി. സദാനന്ദന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. പ്രതികളെ പിടികൂടാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പോലീസ് .
"
https://www.facebook.com/Malayalivartha