Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളും തൊഴിൽ വിജയവും; ഈ വാരം ഈ രാശിക്കാർക്ക് സുവർണ്ണകാലം!


വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 3641 പരിശോധനകള്‍, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്


ബിൽ പാസ്സാക്കാൻ കഴിയാത്തതിൽ രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും മാപ്പു ചോദിക്കുന്നു.... വനിതകളുടെ സ്വപ്നങ്ങൾ പ്രതിപക്ഷം തകർത്തെറിഞ്ഞു... വനിതാ സംവരണത്തിനായുള്ള ഭരണഘടനാഭേദ​ഗതി ബിൽ പാസ്സാകാൻ തടസ്സം നിന്നതിന് പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് നരേന്ദ്രമോദി...


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...

നടന്‍ ദിലീപിന്റെ ഫോണുകള്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം കോടതിക്ക് കൈമാറുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍... രണ്ട് ഫോണുകള്‍ മാത്രമാണ് പരിശോധനയ്ക്ക് അയച്ചത്, ഇവ വൈകിട്ടോടെ തിരിച്ചെത്തും

30 JANUARY 2022 10:37 AM IST
മലയാളി വാര്‍ത്ത

നടന്‍ ദിലീപിന്റെ ഫോണുകള്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം കോടതിക്ക് കൈമാറുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍. രണ്ട് ഫോണുകള്‍ മാത്രമാണ് പരിശോധനയ്ക്ക് അയച്ചത്. ഇവ വൈകിട്ടോടെ തിരിച്ചെത്തും.

ആറ് ഫോണുകളും കോടതി ആവശ്യപ്പെട്ടതുപോലെ തിങ്കളാഴ്ച മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

 


അതേസമയം നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതികളായ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ തിങ്കളാഴ്ച 10.15-ന് മുന്‍പ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.


ദിലീപിന്റെ മൂന്ന് ഫോണുകളും സഹോദരന്‍ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും സഹോദരീഭര്‍ത്താവ് ടി.എന്‍. സൂരജ് ഉപയോഗിച്ചിരുന്ന ഒരു ഫോണുമാണ് മുദ്രവെച്ച പെട്ടിയില്‍ കൈമാറേണ്ടത്.

 



മൊബൈലുകള്‍ കൈമാറണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തെ അവസാന നിമിഷം വരെ ദിലീപ് എതിര്‍ത്തിരുന്നു. ഫോണ്‍ കൈമാറാന്‍ തയ്യാറല്ലെങ്കില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് നല്‍കിയിരിക്കുന്ന സംരക്ഷണം റദ്ദാക്കണമെന്ന നിലപാട് പ്രോസിക്യൂഷനും സ്വീകരിച്ചു.

മൊബൈലുകള്‍ കൈമാറിയാല്‍ നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് വ്യാജ തെളിവ് ഉണ്ടാക്കുമെന്നതടക്കമുള്ള വാദങ്ങള്‍ ദിലീപ് ഉന്നയിച്ചെങ്കിലും കോടതി തള്ളി.


മുംബൈയിലേക്ക് പരിശോധനയ്ക്കായി അയച്ച മൊബൈലുകള്‍ തിരികെക്കൊണ്ടുവരുന്നതിനായി ചൊവ്വാഴ്ചവരെ സമയം അനുവദിക്കണമെന്ന ആവശ്യവും നിഷേധിച്ചിരുന്നു. ആവശ്യമെങ്കില്‍ ദിലീപിന് സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

അതേസമയം ദിലീപിന് നാല് ഫോണ്‍ ഉണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നതെങ്കിലും മൂന്ന് ഫോണ്‍ മാത്രമാണുള്ളതെന്നായിരുന്നു ദിലീപിന്റെ വാദം. നാലാമത്തെ ഫോണ്‍ സംബന്ധിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദമ്പതികൾ തമ്മിൽ കലഹമോ? കുടുംബത്തിൽ സമാധാനം നിലനിർത്താൻ ഈ രാശിക്കാർ ശ്രദ്ധിക്കുക.  (8 minutes ago)

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ വിജയം നേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്....  (24 minutes ago)

ധാരാളം വെള്ളം കുടിക്കണം; കുടിക്കുന്നത് ശുദ്ധമായ വെള്ളമെന്ന് ഉറപ്പ് വരുത്തണം  (35 minutes ago)

ബിൽ പാസ്സാക്കാൻ കഴിയാത്തതിൽ രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും മാപ്പു ചോദിക്കുന്നു.... വനിതകളുടെ സ്വപ്നങ്ങൾ പ്രതിപക്ഷം തകർത്തെറിഞ്ഞു... വനിതാ സംവരണത്തിനായുള്ള ഭരണഘടനാഭേദ​ഗതി ബിൽ പാസ്സാകാൻ തടസ്സം നിന്  (45 minutes ago)

കെ എസ് യു നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്  (6 hours ago)

യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ അക്രമി കൊല്ലപ്പെട്ടു  (6 hours ago)

വയനാട് ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍  (6 hours ago)

'പ്രേമലു 2' ഉപേക്ഷിച്ചതിനെ പറ്റി പ്രതികരിച്ച് ദിലീഷ് പോത്തന്‍  (7 hours ago)

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (7 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ കടലൂര്‍ പര്യടനം വീണ്ടും റദ്ദാക്കി  (7 hours ago)

എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിച്ചെന്ന് പരാതി  (7 hours ago)

ഹോര്‍മുസിലെ ഇറാന്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ  (9 hours ago)

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (9 hours ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (10 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (11 hours ago)

Malayali Vartha Recommends