ചൂടേറിയ വെളിപ്പെടുത്തൽ...!! ഇതെല്ലാം ഒരു ദിവസം പറഞ്ഞാലെന്താ കുഴപ്പം? പുതുപുത്തൻ വെളിപ്പെടുത്തൽ കൂടി എല്ലാവരും ദയവായി ക്ഷമയോടെ കേൾക്കണം, ദിലീപ് അധികവും ഉപയോഗിച്ചത് കാവ്യ മാധവന്റെ ഫോൺ, ദിലീപിന്റെയും...സഹോദരി ഭര്‍ത്താവിന്റേയും..അനുജന്റേയും ഫോണിന്റെ പിന്നാലെ പോകാതെ ഈ കാലഘട്ടങ്ങളിലെ ഫോണുകള്‍ കണ്ടെത്തൂ, അന്വേഷണ സംഘത്തെ തിരുത്തി ബാലചന്ദ്രകുമാർ....

ദിനംപ്രതി പുതിയ വെളിപ്പെടുത്തലുകളും, കോടതി നിർദ്ദേശവുമൊക്കെയായി ദിലീപ് കേസ് വാർത്തകളിലെ ചൂടേറിയ ചർച്ചാവിഷയമാണ്. ഇപ്പോൾ കേസ് മുന്നോട്ട് പോകുന്നത് തന്നെ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലും അദ്ദേഹം നൽകിയ തെളിവുകളിലുമാണ്. ഇടയ്ക്ക് ഇടയിക്ക് ഇദ്ദേഹം ഒരോ വെളിപ്പെടുത്തലുമായി പുറത്തുവരും. മിക്കവാറും കോടതിൽ ദിലീപിന്റെ അഭിഭാഷകൻ പറയുന്ന മറുപടിയിൽ കടിച്ചുതൂങ്ങിയായിരുക്കും ഈ വെളിപ്പെടുത്തലും മറുപടിയുമൊക്കെ.
ഇതെല്ലാം ഒരു ദിവസം പറഞ്ഞാലെന്താ കുഴപ്പം?. പറയുന്നത് സത്യമാണെന്നല്ലെ വാദിക്കുന്നത്?. അതിന് മറുപടി നൽകാൻ ദിലീപിന്റെ അഭിഭാഷകൻ വാ തുറന്നാലെ പറ്റൂ എന്നാണോ എന്നും ചിലർ വിലയിരുത്തുന്നുണ്ട്. തീർന്നില്ല, ബാലചന്ദ്ര കുമാറിന്റെ പുതുപുത്തൻ വെളിപ്പെടുത്തൽ പുറത്തുവന്നിട്ടുണ്ട്..അത് കൂടെ എല്ലാവരും ദയവായി ക്ഷമയോടെ കേൾക്കണം.
നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച ശേഷം നടന്‍ ദിലീപും ഭാര്യ കാവ്യാ മാധവനും കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന് അമ്പത് ലക്ഷം രൂപ കൈമാറിയതായി കഴിഞ്ഞ ദിവസം തന്നെ വെളിപ്പെടുത്തലുകൾ പുറത്ത് വന്നതാണ്. മലപ്പുറം വേങ്ങരയില്‍ എത്തിയാണ് ഇരുവരും ഇത് കൈമായതെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാലിപ്പോഴിതാ കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ ഫോണും പരിശോധിക്കണമെന്ന് അഭിപ്പായപ്പെട്ടിരുക്കുകയാണ് ബാലചന്ദ്രകുമാര്‍.
ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം ദിലീപ് അധികം ഉപയോഗിച്ചത് അനൂപിന്റെയും കാവ്യയുടെയും ഫോണുകളാണ്. വേങ്ങര സംഭവം നടക്കുമ്പോഴും ദിലീപ് ഉപയോഗിച്ചിരുന്നത് കാവ്യയുടെ ഫോണാണെന്നുമാണ്
അദ്ദേഹത്തിന്റെ ആരോപണം.കേസില്‍ നിര്‍ണായകമായ ഫോണുകള്‍ ഏത് കാലഘട്ടത്തില്‍ ഉപയോഗിച്ചു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം ദിലീപ് അധികവും ഉപയോഗിച്ചത് അനൂപിന്റെയും കാവ്യയുടെയും ഫോണുകളാണ്. 2018 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ഉപയോഗിച്ച ഫോണ്‍ കിട്ടിയാല്‍ അതില്‍ നിന്ന് ഒരുപാട് വിവരങ്ങള്‍ ലഭിക്കും. ഇപ്പോള്‍ എല്ലാവരും ദിലീപിന്റെ ഫോണിന്റെ പിന്നാലെയാണ്. സഹോദരി ഭര്‍ത്താവിന്റെ ഫോണിന്റെയും അനുജന്റെ ഫോണിന്റെ പിന്നാലെയാണ്.
കാവ്യയുടെ ഫോണും ഒരുപാട് കാലം ദിലീപ് ഉപയോഗിച്ചിട്ടുണ്ട്. ഉപയോഗിച്ച് കൊണ്ടിരിക്കുന്നുണ്ട്. വേങ്ങര സംഭവം നടക്കുമ്പോഴും ദിലീപ് ഉപയോഗിച്ചിരുന്നത് കാവ്യയുടെ ഫോണാണ്. ഈ ഫോണിന്റെ വിവരങ്ങളെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. വേങ്ങര ഡീല്‍ നടന്നതും സുരാജിന്റെയും അനൂപിന്റെയും ഫോണിലൂടെയാണ്, 2017 സെപ്തംബര്‍ മാസത്തില്‍. അതുകൊണ്ട് ഏതെങ്കിലും ഏഴ് ഫോണുകള്‍ പരിശോധിച്ചത് കൊണ്ട് കാര്യമില്ല. ഈ കാലഘട്ടങ്ങളിലെ ഫോണുകള്‍ കണ്ടെത്തണം, കാലഘട്ടം പ്രധാനപ്പെട്ടതാണ്. കാവ്യയുടെ ഫോണും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണം.
ദിലീപ് ജാമ്യത്തില്‍ ഇറങ്ങി പത്ത് മാസം പിന്നിട്ട ശേഷമാണ് ഇരുവരും വേങ്ങരയില്‍ എത്തി പ്രമുഖ രാഷ്ട്രീയ നേതാവിന് പണം കൈമാറിയത്. മലപ്പുറം നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണിത്. തിരുവനന്തപുരത്തെ ഒരു സംവിധായകന്‍ വഴി കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷിയുടെ യുവജന സംഘടനയുടെ നേതാവിനെ 2017 സെപ്തംബര്‍ 21 ന് അനീപും സുരാജും കാണാന്‍ പോയി. വേങ്ങരയിലാണ് നേതാവിന്റെ വീട്. അവരുടെ സിഡിആര്‍ പരിശോധിച്ചാല്‍ അക്കാര്യം മനസിലാവും. 6 മണിക്കാണ് അവരെത്തിയത്.
7 മണിക്ക് തിരികെ പോരുന്നു. അന്നൊക്കെ ദിലീപ് ജയിലില്‍ കിടക്കുകയാണ്. ഒക്ടോബര്‍ മൂന്നിനാണ് ജാമ്യത്തില്‍ ഇറങ്ങുന്നത്. ഇവിടെ നിന്ന് ഇറങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോള്‍ കാവ്യയും ദിലീപും ഡ്രൈവര്‍ അപ്പുണ്ണിയോടൊപ്പം ഈ യുവജന സംഘടനാ നേതാവിനെ കാണാന്‍ വീണ്ടും പോയി.രാത്രിയാണ് പോയത്.കൈയ്യില്‍ 50 ലക്ഷം രൂപയുണ്ടായിരുന്നു.
അന്നവിടെ കേരളത്തിലെ മറ്റൊരു പ്രമുഖനായ രാഷ്ട്രീയ നേതാവും എത്തി. ആഹാരം കഴിച്ചു, പാട്ട് പാടി. പൈസയും വാങ്ങിയിട്ടാണ് അദ്ദേഹം പോയത്. രാഷ്ട്രീയ നേതാവിന്റെ ഭാര്യയും മക്കളോടൊപ്പം ചിത്രവും എടുത്തിട്ടുണ്ട്. അത് രണ്ട് ദിവസത്തിനകം പുറത്ത് വരും. കാവ്യയുടെ 4686 ല്‍ അവസാനിക്കുന്ന നമ്പറിന്റെ സിഡിആര്‍ പരിശോധിക്കുക. എന്നാല്‍ കൃത്യമായി കാര്യങ്ങള്‍ മനസിലാവും. 50 ലക്ഷം കൊടുത്തുവെന്ന് സുരാജ് തന്നെയാണ് എന്നോട് പറഞ്ഞത്.''
https://www.facebook.com/Malayalivartha