കാഞ്ഞങ്ങാട് ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി....

കാഞ്ഞങ്ങാട് ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കാഞ്ഞാങ്ങാട് പെരിയ അരങ്ങനടുക്കത്തെ വിനോദ് ആണ് ആത്മഹത്യ ചെയ്തത്. 33 വയസായിരുന്നു. വിനോദിന്റെ ഭാര്യയെ വ്യാഴാഴ്ച കാണാതാവുകയായിരുന്നു.
രണ്ട് ദിവസത്തിന് പിന്നാലെ ബേക്കല്‍ പോലീസില്‍ വിനോദ് പരാതി നല്‍കി. പയ്യന്നൂര്‍ സ്വദേശിയായ യുവാവിനൊപ്പം യുവതി ഒളിച്ചോടിയതാണെന്ന് പോലീസ് കണ്ടെത്തി. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.
യുവതിയോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചിരുന്നു. സ്റ്റേഷനിലെത്തിയ യുവതി കാമുകനോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് പൊലീസിനെ അറിയിച്ചു. പിന്നാലെ വീട്ടിലെത്തിയ വിനോദ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.
https://www.facebook.com/Malayalivartha