അമ്പത്തിയഞ്ചുകാരിയെ പീഡിപ്പിച്ച് പതിനേഴുകാരന്, ഭര്‍ത്താവ് പുറത്തു പോയ സമയത്ത് മോഷണത്തിന് എത്തിയപ്പോൾ വീട്ടമ്മയിൽ കണ്ണുടക്കി, പീഡിനത്തിന് ശേഷം ചുറ്റിക കൊണ്ട് തലക്കടിച്ച് ദേഹോപദ്രവം, പിന്നാലെ രണ്ടു മൊബൈല്‍ ഫോണുകളുമായി പ്രതി മുങ്ങി..പിന്നെ പൊക്കിയത് കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത്...

നിലമ്പൂരിൽ വീട്ടമ്മയെ പീഡനത്തിന് ഇരയാക്കി പതിനേഴുകാരന് അറസ്റ്റില്‍. മമ്പാട് സ്വദേശിനിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭര്‍ത്താവ് പുറത്തു പോയ സമയത്ത് ഒറ്റയ്ക്കായിരുന്ന സ്ത്രീയുടെ വീട്ടിലേക്കു യുവാവ് പിന്‍വാതിലിലൂടെയെത്തി പീഡിപ്പിക്കുകയും ചുറ്റിക കൊണ്ട് തലക്കടിച്ചു ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നു. ബൈക്ക് വാങ്ങാന്‍ പണം കണ്ടെത്താനാണ് മോഷണത്തിനെത്തിയത്.
ഇതിനിടെയാണ് വീട്ടമ്മയ്ക്ക് പീഡനം ഏല്‍ക്കേണ്ടിവന്നത്. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന രണ്ടു മൊബൈല്‍ ഫോണുകളുമായി പ്രതി രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രക്ഷപ്പെട്ട പ്രതിയെ കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ചാണ് പൊലീസ് പിടികൂടിയത്.സംഭവ സ്ഥലം ഉയര്‍ന്ന ഉദ്യോഗസ്ഥരും ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും സന്ദര്‍ശിച്ചു തെളിവുകള്‍ ശേഖരിച്ചു.
https://www.facebook.com/Malayalivartha
























