കോഴിക്കോട് കൂടരഞ്ഞി വഴിക്കടവില്‍ കോഴിഫാമിലുണ്ടായ തീപിടിത്തത്തില്‍ നാലായിരത്തിലധികം കോഴികള്‍ ചത്തു.... അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു

കോഴിക്കോട് കൂടരഞ്ഞി വഴിക്കടവില്‍ കോഴിഫാമിലുണ്ടായ തീപിടിത്തത്തില്‍ നാലായിരത്തിലധികം കോഴികള്‍ ചത്തു. മംഗരയില്‍ ബിജുവിന്റെ ഉടമസ്ഥതയിലുള്ള ഫാമിനാണ് തീപിടിച്ചത്. ഫാം മുഴുവനായി കത്തിനശിച്ചു.
2 മാസം പ്രായമായ കോഴികളാണ് ചത്തത്. മുക്കത്ത് നിന്നെത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് സൂചന.
"
https://www.facebook.com/Malayalivartha