മുഖ്യമന്ത്രി ഉടന്‍ കേരളത്തില്‍ തിരിച്ചെത്തി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് രമേശ് ചെന്നിത്തല

അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് അദ്ദേഹം ഒന്‍പത് ദിവസം യുഎഇയില്‍ തങ്ങുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ഉടന്‍ കേരളത്തില്‍ തിരിച്ചെത്തി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും രമേശ് ചെന്നിത്തല.
അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം ശനിയാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രി ദുബായിയില്‍ എത്തിയത്. ഒരാഴ്ചയോളം യുഎഇ സന്ദര്‍ശിച്ച ശേഷം മാത്രമേ അദ്ദേഹം മടങ്ങിയെത്തുകയുള്ളൂ. അടുത്ത മാസം ഏഴിനു തിരുവനന്തപുരത്തു മടങ്ങിയെത്തുമെന്നാണു ലഭിക്കുന്ന വിവരം.
ദുബായി എക്‌സ്‌പോയിലെ കേരള പവലിയന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. അബുദാബി, ഷാര്‍ജ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha