സംസ്ഥാനത്ത് മൂന്നാഴ്ചയ്ക്കകം കേസുകള്‍ കുറയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്....

സംസ്ഥാനത്ത് മൂന്നാഴ്ചയ്ക്കകം കേസുകള്‍ കുറയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു മാസമായി മൂന്നാം തരംഗം തുടങ്ങിട്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. നിലവില്‍ പലിയിടത്തും രോഗികളുടെ എണ്ണം പരമാവധിയില്‍ എത്തിയിരിക്കുകയാണ്.
ഫ്രെബുവരി രണ്ടാം വാരത്തോടെ ഇത് കുറഞ്ഞു തുടങ്ങും എന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ. സമൂഹവ്യാപനം എന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതുണ്ടായി എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. രോഗികളുടെ എണ്ണം കൂടുതലാണെങ്കിലും ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നതാണ് നിലവിലെ ആശ്വാസം.
മരണനിരക്കിലും കാര്യമായ വര്‍ധനയില്ല. ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനശേഷി കൂടുതലാണെങ്കിലും തീവ്രത കുറവായതുകൊണ്ടാണ് ഗുരുതരമാകുന്നവരുടെ എണ്ണം കുറയുന്നത്. കൂടാതെ രണ്ടു ഡോസ് വാക്‌സിന്‍ ഭൂരിഭാഗവും സ്വീകരിച്ചതും തീവ്രത കുറയാന്‍ സഹായകമായി.
" fr
https://www.facebook.com/Malayalivartha