പെണ്ണുകാണാൻ ചെറുക്കന്റെ വീട്ടിൽ നിന്നെത്തിയ സ്ത്രീകളുടെ ഒരു മണിക്കൂർ നീണ്ട 'കതകടച്ച് ഇന്റവ്യൂ'; അവശയായ പെൺകുട്ടി ആശുപത്രിയിൽ !!! സംഭവം കോഴിക്കോട്

കോഴിക്കോട് നാദാപുരത്ത് പെണ്ണു കാണാൻ വന്ന ചെറുക്കൻ വീട്ടുകാരുടെ ഇന്റർവ്യൂ മണിക്കൂറുകളോളം നീണ്ടതോടെ യുവതി അവശയായി ആശുപത്രിയിൽ ചികിത്സ തേടി. ചെറുക്കനും സംഘവും വന്ന് പെണ്ണ് കണ്ട് ഇഷ്ടപ്പെട്ട് പോയതിന് പിന്നാലെയാണ് ചെറുക്കന്റെ വീട്ടിൽ നിന്ന് 25 ഓളം സ്ത്രീകളടങ്ങുന്ന സംഘം പെൺവീട്ടിലെത്തിയത്. ഇവർ പരിചയപ്പെടാൻ എന്ന പേരിൽ യുവതിയെയും കൂട്ടി ഒരു മുറിയിൽ കയറി വാതിലടച്ചു. ഒരു മണിക്കൂറോളം നീണ്ട ചെറുക്കൻ വീട്ടുകാരുടെ ഇന്റർവ്യൂവിൽ മാനസികമായി തളർന്നുപോയ യുവതി പിന്നീട് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വിലാതപുരത്തു നിന്നുള്ള യുവാവിന്റെ ബന്ധുക്കളാണ് പെണ്ണു കാണാനെത്തിയത്.
ബിരുദ വിദ്യാർഥിയായ യുവതിയെ കതകടച്ചിട്ട് ഒരു മണിക്കൂറിലധികം ഇന്റർവ്യൂ ചെയ്തതിന് ശേഷം പുറത്തിറങ്ങിയ ഇവർ വീട്ടിൽ ഒരുക്കിയ വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ചു. അതിന് ശേഷം ചെറുക്കന്റെ ബന്ധുക്കൾ ഒന്നു കൂടി ആലോചിക്കണമെന്ന് പെൺവീട്ടുകാരെ അറിയിച്ചതോടെയാണ് സംഭവം കൂടുതൽ വഷളായത്. യുവതിയുടെ ബന്ധുക്കൾ പുരുഷന്മാരെയും അവരുടെ വാഹനവും തടഞ്ഞുവെച്ചു. മകളുടെ അവസ്ഥയും ബന്ധുക്കളുടെ നിലപാടും കണ്ടതോടെ ദേഷ്യം വന്ന യുവതിയുടെ പിതാവ് വീടിന്റെ ഗേറ്റ് അടയ്ക്കുകയായിരുന്നു.
നാട്ടുകാർ ഇടപെട്ടതോടെ സ്ത്രീകളെ വിട്ടയച്ചു. എന്നാൽ ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടു പുരുഷൻമാരെ രണ്ടു മണിക്കൂറോളം വീട്ടിൽ തടഞ്ഞുവച്ചു. സംഘമെത്തിയ കാറുകളിലൊന്നും തടഞ്ഞുവച്ചു. രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് ഒടുവിൽ രംഗം ശാന്തമായത്.
https://www.facebook.com/Malayalivartha