ഈ ചിൽഡ്രൻസ് ഹോമിൽ തുടരാൻ താല്പര്യമില്ല; വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടികളിൽ ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ജനലിന്റെ ചില്ല് എടുത്തായിരുന്നു കൈ ഞരമ്പ് മുറിച്ചത്; ഒടുവിൽ സംഭവിച്ചത്! മകളെ തിരിച്ച് വേണമെന്ന് ആവശ്യപ്പെട്ട് നെട്ടോട്ടമോടി അമ്മ

വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടികളിൽ ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയായിരുന്നു പെൺകുട്ടികളിൽ ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചിൽഡ്രൻസ് ഹോമിൽ തുടരാൻ താത്പര്യമില്ലെന്ന് പെൺകുട്ടികൾ അറിയിച്ചു.
പരിക്ക് സാരമുള്ളതല്ലെന്നാണ് സൂചന.കൈത്തണ്ട മുറിച്ചായിരുന്നു പെൺകുട്ടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. പെൺകുട്ടിയെ ഉടനെ തന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മകളെ തിരിച്ച വേണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളിൽ ഒരാളുടെ 'അമ്മ കൂടെ തിരിച്ചു വന്നിരിക്കുകയാണ്. മകളെ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു പെണ്‍കുട്ടിയുടെ അമ്മ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കി.
ബുധനാഴ്ച വൈകുന്നേരത്തോാടെയാണ് ആറു പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോം വിട്ടിറങ്ങിയത്. വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലെ ഹോട്ടലില്‍ മുറിയെടുക്കുന്നതിനിടെ ഒരു പെണ്‍കുട്ടിയെയും ഒപ്പമുണ്ടായിരുന്ന മലയാളികളായ രണ്ടു ചെറുപ്പക്കാരെയും മഡിവാള പോലീസ് പിടികൂടിയിരുന്നു. മറ്റ് അഞ്ചുപേരും ഇവിടെനിന്ന് രക്ഷപ്പെട്ടു.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ മൈസൂര്‍ മാണ്ഡ്യ ഭാഗത്തുവെച്ച് ബസില്‍ കോഴിക്കോട്ടേക്ക് യാത്രചെയ്യുന്നതിനിടെയാണ് ഒരു പെണ്‍കുട്ടിയെ കണ്ടെത്തി. മറ്റുനാലുപേരെ രാവിലെ പതിനൊന്നോടെ നിലമ്പൂര്‍ എടക്കരയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ എടക്കര പോലീസാണ് കണ്ടെത്തിയത്.
ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടുനിന്ന് ബസില്‍ പാലക്കാട്ടെത്തുകയും അവിടെനിന്ന് ട്രെയിനില്‍ ബെംഗളൂരുവിലേക്ക് പോവുകയും ചെയ്‌തെന്നാണ് കുട്ടികള്‍ പോലീസിനോടുപറഞ്ഞത്. സ്ഥലങ്ങള്‍ കാണാനായി പോയെന്നാണ് മൊഴി. കൈയില്‍ പണവും മൊബൈല്‍ഫോണും ഒന്നും ഉണ്ടായിരുന്നില്ല. അറസ്റ്റിലായ യുവാക്കളെ ട്രെയിനില്‍വെച്ച് പരിചയപ്പെട്ടെന്നാണ് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുള്ളത്.
അതേസമയം ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് പെണ്‍കുട്ടികളെ കാണാതായ കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടിയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായി. സ്റ്റേഷനിന്റെ പുറക് വശത്തുകൂടി പ്രതികളിലൊരാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കേസില്‍ അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയാണ് മുങ്ങിയത്. തിരിച്ചലിനൊടുവില്‍ ലോ കോളേജ് പരിസരത്ത് നിന്നാണ് ഫെബിനെ പിടികൂടിയത്.
അവിടെയുള്ള ഒരു കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇയാളെ സ്റ്റേഷനിലെത്തിച്ചു. ഇയാള്‍ക്കൊപ്പം അറസ്റ്റിലായ കൊല്ലം സ്വദേശി ടോം തോമസ് സ്റ്റേഷനില്‍ തന്നെയുണ്ടായിരുന്നു. സ്റ്റേഷന്റെ പുറത്ത് കാടുമൂടിയ സ്ഥലത്തും നിര്‍മാണം നടക്കുന്ന കെട്ടിടത്തിലും ഫെബിന്‍ റാഫിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായിരുന്നില്ല.
കോഴിക്കോട് നഗരത്തിലേക്കും പരിശോധന വ്യാപിപ്പിച്ചിരുന്നു. ബെംഗളൂരുവില്‍ നിന്ന് പെണ്‍കുട്ടികള്‍ക്കൊപ്പമാണ് ഹോട്ടലില്‍ മുറിയെടുക്കുന്നതിനിടെ യുവാക്കള്‍ പിടിയിലായത്. യുവാക്കള്‍ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തിയിരുന്നു.
പോക്‌സോ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ടും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധന നടത്തിയിരുന്നു. ഇതിനുശേഷം സ്റ്റേഷനകത്ത് നിര്‍ത്തിയ പ്രതികളിലൊരാളെ കാണാതായി. പിന്നീടാണ് ഇയാള്‍ രക്ഷപ്പെട്ടെന്ന് പോലീസിന് മനസ്സിലായത്. കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് പ്രതികളിലൊരാള്‍ രക്ഷപ്പെട്ടത്.
https://www.facebook.com/Malayalivartha