മൂന്നാറില്‍ വ്യൂപോയിന്റ് കാണാനെത്തിയ യുവാവ് കൊക്കയില്‍ വീണു മരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് കോതമംഗലം സ്വദേശി ഷിബിന്

മൂന്നാറിൽ കരടിപ്പാറ വ്യൂ പോയിന്റ് കാണാനെത്തിയ യുവാവിന് ദാരുണാന്ത്യം. കോതമംഗലം ചേലാട് സ്വദേശി ഷിബിന്‍ (25) ആണ് മരിച്ചത്. ഞായര്‍ രാവിലെയായിരുന്നു ദുരന്തം. 600 അടിയോളം ഉയരമുള്ള മലയില്‍ നിന്നും താഴേയ്ക്ക് പതിക്കുകയായിരുന്നു. ഇന്നലെയാണ് ഷിബിന്‍ ഉള്‍പ്പെടുന്ന വിനോദ യാത്ര സംഘം ഇവിടേയ്ക്കെത്തിയത്. സുഹൃത്തുക്കളായ ഏതാനും പേര്‍ക്കൊപ്പം മലമുകളിലേക്ക് കയറുന്നതിനിടെ കാല്‍ വഴുതി താഴെ പതിയ്ക്കുകയായിരുന്നെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. മൃതദ്ദേഹം അടിമാലി മോണിംഗ് സ്റ്റാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ . വെള്ളത്തുവല്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു.
https://www.facebook.com/Malayalivartha