ഓടിക്കൊണ്ടിരുന്ന വൈക്കോൽ ലോറിയിൽ തീ പടർന്ന് പിടിച്ചു!! രക്ഷപ്പെടാൻ ഇറങ്ങി ഓടി ഡ്രൈവർ, ഒടുവിൽ രക്ഷകനായെത്തിയത് നാട്ടുകാരന്‍: പെട്ടെന്നുള്ള ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

ഓടിക്കൊണ്ടിരുന്ന വൈക്കോൽ ലോറിയിൽ തീപിടിച്ചു. സംഭവം കോടഞ്ചേരിയിൽ , ഡ്രൈവര്‍ ഇറങ്ങിയോടിയതിനെ തുടര്‍ന്ന് വാഹനം സ്കൂള്‍ മൈതാനത്തേക്ക് സാഹസികമായി ഓടിച്ചു കയറ്റിയ നാട്ടുകാരനായ യുവാവിന്റെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തമായിരുന്നു.
വയനാട്ടില്‍ നിന്ന് വൈക്കോല്‍ കയറ്റി വന്ന വാഹനത്തിന് ഉച്ചയോടെ കോടഞ്ചേരി ടൗണില്‍ വെച്ചാണ് തീപിടിച്ചത്. വൈദ്യുതി ലൈനില്‍ നിന്ന് തീപടര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം.
വൈക്കോലില്‍ തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട ലോറി ഡ്രൈവറും സഹായിയും വാഹനത്തില്‍ നിന്നിറങ്ങി വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമം നടത്തുകയായിരുന്നു. പിന്നാലെ നാട്ടുകാരും കോടഞ്ചേരി സ്റ്റേഷനില്‍ നിന്ന് പോലീസുകാരും സ്ഥലത്ത് എത്തുകയായിരുന്നു. ഇതിനിടെയാണ് സമീപത്തെ കടയില്‍ സാധനം വാങ്ങാനെത്തിയ പ്രദേശവാസിയായ ഷാജി അപകടം കണ്ടത്.
ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചാല്‍ വന്‍ അപകടം ഉണ്ടാകുമെന്ന് മനസിലാക്കിയ ഷാജി തീ പടരുന്നത് വകവയ്ക്കാതെ ലോറിയില്‍ കയറി തൊട്ടടുത്ത സ്കൂള്‍ ഗ്രൗണ്ടിലേക്ക് നീങ്ങി. ലോറി വളച്ചും തിരിച്ചും ഓടിച്ചതോടെ തീപടര്‍ന്ന വൈക്കോല്‍ കെട്ടുകളിലേറെയും താഴെ വീണു. പിന്നാലെ സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ് തീ പൂര്‍ണമായും അണച്ചു. നേരത്തെ ലോറി ഡ്രൈവറായി ജോലി ചെയ്ത അനുഭവമാണ് അപകട ഘട്ടത്തില്‍ നേട്ടമായതെന്ന് ഷാജി വ്യക്തമാക്കി.
https://www.facebook.com/Malayalivartha