കണ്ണൂരില്‍ ബോംബ് നിര്‍മ്മിക്കുന്നത് ആര്‍എസ്‌എസ്സിന്റെ അറിവോടെ; റിപ്പബ്ലിക് ദിന പരേഡില്‍ പോത്തിന്റെ പ്ലോട്ട് അവതരിപ്പിച്ചത് രാജ്യത്തിന് അപമാനമാണെന്ന് എം വി ജയരാജന്‍

കണ്ണൂരില്‍ ബോംബ് നിര്‍മ്മിക്കുന്നത് ആര്‍എസ്‌എസ്സിന്റെ അറിവോടെയാണെന്ന് ആരോപിച്ച് എം വി ജയരാജന്‍ രംഗത്ത്. ബോംബ് നിര്‍മ്മാണം ആര്‍എസ്‌എസ് നേതൃത്വത്തിലാണ് നടന്നതെന്നും ഗോഡ്സേ തോക്ക് ഉപയോഗിച്ചപ്പോള്‍ ഇവിടെ കലാപം ഉണ്ടാക്കാന്‍ ആര്‍എസ് എസുകാര്‍ ബോംബ് നിര്‍മ്മിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'ബോംബ് നിര്‍മ്മാണം ആര്‍എസ്‌എസ് നേതൃത്വത്തിന്റെ അറിവോടെയാണ്. ഗാന്ധി രക്തസാക്ഷി ദിനത്തോട് ചേര്‍ന്നാണ് കണ്ണൂരില്‍ ബോംബ് നിര്‍മ്മാണം നടന്നത്. ഗോഡ്സേ തോക്ക് ഉപയോഗിച്ചപ്പോള്‍ ഇവിടെ കലാപം ഉണ്ടാക്കാന്‍ ആര്‍എസ് എസുകാര്‍ ബോംബ് നിര്‍മ്മിക്കുകയാണ്', അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം, പോത്തിന്റെ പ്ലോട്ട് റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിച്ചത് രാജ്യത്തിന് അപമാനമാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. ഭരണഘടനയെ മാറ്റി മറിക്കാനുള്ള ശ്രമമാണ് ദില്ലിയില്‍ നടക്കുന്നതെന്ന് ജയരാജന്‍ പറഞ്ഞു. പുതിയ സാഹചര്യത്തില്‍ ലോകായുക്ത നിയമം ദുരുപയോഗപ്പെടുത്തിയേക്കാം. ലോകായുക്ത സിറിയക് ജോസഫിനെതിരായ ജലീലിന്റെ പരാമര്‍ശം ജലീല്‍ തന്നെ വിശദീകരിക്കട്ടെയെന്നും ജയരാജന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha