ഒറ്റ ഡോസ് വാക്സിൻ എടുത്ത മാതാപിതാക്കൾ കുട്ടികൾക്ക് 26% സംരക്ഷണവും രണ്ട് ഡോസും കുത്തിവെച്ച മാതാപിതാക്കൾ കുട്ടികൾക്ക് 78% സംരക്ഷണവും നൽകുന്നുവെന്നാണ് പഠനത്തിലെ വിലയിരുത്തലുകൾ; അച്ഛനും അമ്മയും കൊവിഡ് വാക്സിൻ കുത്തിയാൽ പിള്ളേർക്കും ഗുണം ചെയ്യുമെന്ന് ഡോ സുൽഫി നൂഹു

അച്ഛനും അമ്മയും കൊവിഡ് വാക്സിൻ കുത്തിയാൽ പിള്ളേർക്കും ഗുണം ചെയ്യുമെന്ന് പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് ഡോ സുൽഫി നൂഹു.അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; "കുത്ത്" പിള്ളേർക്കും! അച്ഛനും അമ്മയും കൊവിഡ് വാക്സിൻ കുത്തിയാൽ പിള്ളേർക്കും ഗുണം ചെയ്യും.
അതുതന്നെ! പിള്ളേരെ കുത്തുമ്പോഴല്ല!അച്ഛനുമമ്മയ്ക്കുംകുത്തുമ്പോൾ! പുതിയ പഠനങ്ങൾ അത് അസന്നിഗ്ധമായി തെളിയിക്കുന്നു. ജാനുവരി 17,2021 മുതൽ മാർച്ച് 28, 2021 വരെ ആൽഫ വാരിയന്റിൽ നടത്തിയ പഠനത്തിലും ജൂലൈ 11,2021 മുതൽ സെപ്റ്റംബർ 30, 2021 വരെ ഡെൽറ്റായിൽ നടത്തിയ പഠനങ്ങളിലും സംശയലേശമന്യേ തെളിയിക്കപ്പെടുന്നു.
ഒറ്റ ഡോസ് വാക്സിൻ എടുത്ത മാതാപിതാക്കൾ കുട്ടികൾക്ക് 26% സംരക്ഷണവും രണ്ട് ഡോസും കുത്തിവെച്ച മാതാപിതാക്കൾ കുട്ടികൾക്ക് 78% സംരക്ഷണവും നൽകുന്നുവെന്നാണ് പഠനത്തിലെ വിലയിരുത്തലുകൾ. അതായത് അച്ഛനും അമ്മയും കുത്തിവെപ്പ് എടുത്താൽ കുത്തിവെപ്പ് എടുക്കാത്ത കുട്ടികൾക്ക് വലിയ തോതിലുള്ള സംരക്ഷണം ലഭിക്കും എന്ന്.
പഠനം നടത്തിയ ഗ്രൂപ്പ് തീരെ ചെറുതല്ല എന്നുള്ളതും എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്നത് കൃത്യമായി വിലയിരുത്തുന്നതിനാലും തള്ളിക്കളയാൻ ആകുന്ന പഠനമല്ലിത്. മറ്റൊന്നുകൂടി പറഞ്ഞു വയ്ക്കുന്നു. കുട്ടികളുടെ മറ്റ് കുത്തിവെപ്പുകളും മറന്നുപോകുന്ന , അല്ലെങ്കിൽ മാറ്റിവയ്ക്കുന്ന വളരെ വലിയ ഒരു വിഭാഗമുണ്ടെന്നുള്ളത് ദുഃഖകരമാണ്. പ്രത്യേകിച്ച് കണ്ണൂർ മലപ്പുറം ജില്ലകളിൽ . കോവിഡ് വാക്സിനാണെങ്കിലും മറ്റു കുത്തിവെപ്പുകളാണെങ്കിലും മറക്കരുത് മറന്ന് പോകരുത്! ഡോ സുൽഫി നൂഹു.
https://www.facebook.com/Malayalivartha