സ്വന്തം സഹപ്രവർത്തകരുടെയടക്കം രഹസ്യം ചോർത്താൻ വിദേശ നിർമ്മിത ചാര സോഫ്റ്റുവെയർ; അതു വാങ്ങാനും വേറെയാരെയും ചുമതലപ്പെടുത്തിയില്ല; അദ്ദേഹം തന്നെ നേരിട്ടു ചെന്നായിരുന്നു കച്ചവടം; മോദിയുടെ "ദേശാഭിമാനം" കേമം തന്നെ;ഹീനമായ അധികാര താൽപര്യങ്ങൾ സംരക്ഷിക്കാൻ ഈ മഹാരാജ്യത്തെ ചാരവലയത്തിൽ കുടുക്കിയവരാണ് യഥാർത്ഥ രാജ്യദ്രോഹികളെന്ന് ഇന്ത്യൻ ജനത തിരിച്ചറിയും; അവരുടെ വിചാരണയെ അതിജീവിക്കാൻ മോദിയ്ക്കും സംഘത്തിനും കഴിയില്ല; വിമർശനവുമായി ഡോ.തോമസ് ഐസക്ക്

സ്വന്തം സഹപ്രവർത്തകരുടെയടക്കം രഹസ്യം ചോർത്താൻ വിദേശ നിർമ്മിത ചാര സോഫ്റ്റുവെയർ. അതു വാങ്ങാനും വേറെയാരെയും ചുമതലപ്പെടുത്തിയില്ല. അദ്ദേഹം തന്നെ നേരിട്ടു ചെന്നായിരുന്നു കച്ചവടം. മോദിയുടെ "ദേശാഭിമാനം" കേമം തന്നെ. വിമർശനവുമായി ഡോ.തോമസ് ഐസക്ക് രംഗത്ത്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; മോദിയുടെ "ദേശാഭിമാനം" കേമം തന്നെ.
സ്വന്തം സഹപ്രവർത്തകരുടെയടക്കം രഹസ്യം ചോർത്താൻ വിദേശ നിർമ്മിത ചാര സോഫ്റ്റുവെയർ. അതു വാങ്ങാനും വേറെയാരെയും ചുമതലപ്പെടുത്തിയില്ല. അദ്ദേഹംതന്നെ നേരിട്ടു ചെന്നായിരുന്നു കച്ചവടം. ഇസ്രായേലിന് ലാഭം ഡബിളാണ്. ചാരസോഫ്റ്റ് വെയറല്ലേ. ഇവിടെ കിട്ടുന്ന രഹസ്യം അവർക്കും കിട്ടുമെന്നുറപ്പ്. കാശും കിട്ടും. ഒപ്പം രഹസ്യവും.
സ്വന്തം സഹപ്രവർത്തകരെപ്പോലും പെഗാസസിൻ്റെ ചാരവലയത്തിലാക്കിയ മോദിയുടെ ദേശക്കൂറ് ഒന്നു വേറെ തന്നെ. ഏത് ഏകാധിപതിയും ആദ്യം ഭയക്കുന്നത് സ്വന്തം നിഴലിനെത്തന്നെയാണ്. ഏറ്റവുമടുത്ത സഹപ്രവർത്തകരെപ്പോലും അവർ സദാ സംശയിക്കും. മോദിയും വ്യത്യസ്തനല്ല. മന്ത്രിസഭയിൽ ഒപ്പമിരിക്കുന്നവരുടെ നീക്കങ്ങൾ പോലും ചോർത്താൻ മാർഗം തേടിയ മോദി, പ്രതിപക്ഷ നേതാക്കളെയും, ഉദ്യോഗസ്ഥരെയും മനുഷ്യാവകാശ പ്രവർത്തകരെയും ചാരപ്പണിയുടെ ഇരയാക്കിയതിൽ അത്ഭുതമില്ല.
ഇതും ഇതിലപ്പുറവും നാം പ്രതീക്ഷിക്കണം. ഏകാധിപതികളിൽ നിന്ന് ധാർമ്മികതയും മൂല്യബോധവും പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല.. പിടിക്കപ്പെട്ടപ്പോഴോ? പെരുങ്കള്ളങ്ങളുടെ നിലയില്ലാക്കയത്തിൽ കിടന്ന് കൈയും കാലുമിട്ടടിക്കുകയായിരുന്നു മോദിയും കൂട്ടരും. സുപ്രിം കോടതിയിൽ നിരത്തിയ നുണകളുടെ നിലവാരം കണ്ട് പലപ്പോഴും ന്യായാധിപന്മാരുടെ സമനില തെറ്റി. ഒരുളുപ്പുമില്ലാതെ നിരന്തരം കള്ളം പറയുകയായിരുന്നു കേന്ദ്ര സർക്കാർ.
പെഗാസസ് ചാരപ്പണിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പറഞ്ഞ കള്ളങ്ങൾ ഒന്നൊന്നായി പൊളിയുകയാണ്. ന്യുയോർക്ക് ടൈംസ് പത്രത്തിന്റെ വെളിപ്പെടുത്തലുകൾ ഇന്ത്യൻ ജനതയുടെ പൊതുബോധത്തെ സ്വാധീനിക്കാതിരിക്കാൻ തികഞ്ഞ ജാഗ്രതയോടെ മോദിയനുകൂല മാധ്യമങ്ങൾ ഓവർടൈം പണിയെടുക്കും എന്നുറപ്പാണ്.
പക്ഷേ, ഹീനമായ അധികാര താൽപര്യങ്ങൾ സംരക്ഷിക്കാൻ ഈ മഹാരാജ്യത്തെ ചാരവലയത്തിൽ കുടുക്കിയവരാണ് യഥാർത്ഥ രാജ്യദ്രോഹികളെന്ന് ഇന്ത്യൻ ജനത തിരിച്ചറിയുക തന്നെ ചെയ്യും. അവരുടെ വിചാരണയെ അതിജീവിക്കാൻ മോദിയ്ക്കും സംഘത്തിനും കഴിയില്ല.
https://www.facebook.com/Malayalivartha