അയൽവാസിയുടെ കല്യാണത്തിന് തുണിയെടുക്കാൻ പെൺകുട്ടി അവർക്കൊപ്പം പോയി; ടെക്‌സ്‌റ്റൈയിൽസിൽ നടന്ന നറുക്കെടുപ്പിൽ പേര് എഴുതിയിട്ടു; നറുക്കെടുപ്പ് ഫലം വന്നപ്പോൾ ഞെട്ടിത്തരിച്ച് പെൺകുട്ടി; മാരുതി ബൊലേനോ കാർ കിട്ടിയതോടെ വമ്പൻ ട്വിസ്റ്റ്; പെൺകുട്ടിയുടെ തീരുമാനത്തിൽ ഞെട്ടി കല്യാണ പയ്യനും വീട്ടുകാരും

അയൽവാസിക്ക് തുണിയെടുക്കാൻ പോയപ്പോൾ നറുക്കെടുപ്പിൽ കാർ കിട്ടി. പിന്നെ നടന്നതെല്ലാം നാടകീയമായ സംഭവങ്ങൾ. അക്ഷരാർത്ഥത്തിൽ രോമാഞ്ചം വരുന്ന കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്. അയൽവാസിക്കായി വസ്ത്രം വാങ്ങാൻ ടെക്‌സ്‌റ്റൈൽസിൽ പോയതായിരുന്നു ചെട്ടിപ്പടി കുപ്പിവളവ് സ്വദേശി കാടശ്ശേരി അഞ്ജു.
അവിടെ നടന്ന നറുക്കെടുപ്പിൽ കാർ കിട്ടുകയായിരുന്നു. ഈ കാറിനെ അയൽപക്കക്കാരനായ പഞ്ചാരയിൽ സിനീഷുമായി പങ്കിട്ടെടുക്കാൻ തീരുമാനിക്കുകയായിരുന്നു അവർ. ഈ മാസം 12ന് ചെമ്മാട് പ്രവർത്തിക്കുന്ന മാനസ ടെക്‌സ്‌റ്റൈയിൽസിൽ നിന്നുമായിരുന്നു അഞ്ജുവിന് മാരുതി ബൊലേനോ കാർ നറുക്ക് എടുപ്പിൽ കിട്ടിയത്.
കഴിഞ്ഞ ജൂൺ 22ന് ആയിരുന്നു അയൽവാസി സിനീഷിന്റെ വിവാഹ നിശ്ചയത്തിന് വേണ്ടി വസ്ത്രങ്ങൾ വാങ്ങാൻ അഞ്ജുവും ഒപ്പം പോയത്. വസ്ത്രങ്ങൾ എടുത്തപ്പോൾ കൂപ്പൺ കിട്ടി. എല്ലാവരും പേര് എഴുതി അതിൽ ഇടുകയും ചെയ്തു. ഇതിൽ അവർക്കൊപ്പം പോയ അയൽവാസിയായ അഞ്ജുവിനാണ് കാർ സമ്മാനമായി നറുക്കെടുപ്പിൽ കിട്ടിയത്. താൻ ആരുടെ കൂടെയാണോ തുണിയെടുക്കാൻ പോയത് അവരുമായി തനിക്ക് കിട്ടിയ സമ്മാനം പങ്കിട്ടെടുക്കാൻ തീരുമാനിക്കുകയായിരുന്നു അഞ്ജു.
മാനസ ടെക്‌സ്‌റ്റൈയിൽസ് അധികൃതർ കാർ ഇന്നലെ രണ്ടുപേർക്കുമായി കൈമാറി. സിനീഷ്, അഞ്ജുവിന്റെ സഹോദരൻ അഖിൽ, പരപ്പനങ്ങാടി നഗരസഭാ കൗൺസിലർ സി ജയദേവൻ, മാനസ ടെക്‌സ്‌റ്റൈയിൽസ് എം ഡി സാഹിർ കുന്നുമ്മൽ, സി ഇ ഒ യൂനുസ് പള്ളിയാളി എന്നിവർ ഈ ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവമാണ് നടന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha