ഇതാണ് മിന്നല്‍ ഷാജി... ലോറിയിലെ വൈക്കോല്‍ കെട്ടിന് തീ പടര്‍ന്നുപിടിച്ചപ്പോള്‍ പേടിച്ച് നടുറോഡില്‍ വണ്ടി നിര്‍ത്തി ഡ്രൈവര്‍; ലോറിയില്‍ ചാടിക്കയറി അടുത്തുള്ള ഗ്രൗണ്ടിലേക്ക് ലോറി മിന്നല്‍ വേഗത്തില്‍ പായിച്ച് വന്‍ അപകടം ഒഴിവാക്കി ഷാജി വര്‍ഗീസ്

കോടഞ്ചേരിക്കാരുടെ ഷാജി ചേട്ടന്‍ ഇന്ന് എല്ലാവരുടെയും ഹാറോയാണ്. തീപിടിച്ച വൈക്കോല്‍ കൂനകള്‍ വഹിച്ചു കൊണ്ടുള്ള ലോറിയില്‍ ചാടി കയറി ഒാെടിച്ച് ആര്‍ക്കും അപകടം ഉണ്ടാകാതിരിക്കാന്‍ ഗ്രൗണ്ടിലേക്ക് ഓടിച്ചുകയറ്റി എത്തിയപ്പോള്‍ കണ്ടുനിന്നവര്‍ അത്ഭുതപ്പെട്ടു.
ലോറി ഗ്രൗണ്ടില്‍ കയറ്റിയതിന് പിന്നാലെ അദ്ദേഹത്തിന്റെ അവസരോചിത ഇടപെടലിലൂടെ ലോറിയിലുണ്ടായിരുന്ന തീപിടിച്ച വൈക്കോല്‍ കൂനകള്‍ താഴെ വീഴീന്‍ ലോറിയെ ഉലച്ച് വൈക്കോല്‍ കൂനകളെ ചിതറി തെറിപ്പിച്ചു. ലോറിയിലെ ഡ്രൈവര്‍ പോലും ഭയന്നു വിറച്ചു നിന്നപ്പോഴാണ് കോടഞ്ചേരിക്കാര്‍ ഷാജി വര്‍ഗീസ് സാഹസികമായി നാടിന്റെ രക്ഷകനായത്.
ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. വയനാട്ടില്‍ നിന്ന് നിറയെ വൈക്കോലുമായി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. കോടഞ്ചേരി ടൗണിനോട് 200 മീറ്റര്‍ അടുത്ത് എത്തിയപ്പോള്‍ വൈക്കോലിന് തീപിടിച്ചത് ഡ്രൈവറുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. പരിഭ്രാന്തനായ ഡ്രൈവര്‍ കോടഞ്ചേരി ടൗണില്‍ വണ്ടി. തുടര്‍ന്ന് എന്തു ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയായിരുന്നു.
ഈ സമയത്താണ് സാധനങ്ങല്‍ വാങ്ങാനായി ഷാജി ടൗണില്‍ എത്തിയിരുന്നത്. നാട്ടുകാരനായ ഷാജി കൂട്ടുകാരെയും ഒപ്പം വിളിച്ചു. സമീപത്തെ ഗ്രൗണ്ടിലേക്ക് വാഹനം മാറ്റിയിട്ടാല്‍ വന്‍ അപകടം ഒഴിവാക്കാമെന്ന അഭിപ്രായവും പലരും പറഞ്ഞു. എന്നാല്‍ തീ പടര്‍ന്ന ലോറി ഓടിക്കാന്‍ ആരും തയ്യാറായില്ല. ഇതോടെയാണ് ഷാജി വാഹനത്തിലേക്ക് കയറി റോഡിലൂടെ ലോറി ഓടിച്ചു തൊട്ടടുത്ത സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റിയത്.
ഗ്രൗണ്ടില്‍ ലോറി അതിവേഗത്തില്‍ ഓടിച്ചതോടെ തീപിടിച്ച വൈക്കോല്‍ കെട്ടുകള്‍ നിലത്തേക്കും തെറിച്ചു വീണു. ഇതോടെ വന്‍ അപകടം ഒഴിവാകുകയാണ് ചെയ്തത്.മുക്കത്ത് നിന്ന് ഫയര്‍ഫോഴ്‌സ് കൂടി എത്തിയതോടെ കാര്യങ്ങള്‍ വരുതിയിലായി. തീ പെട്ടെന്ന് തന്നെ അണച്ചു. ഇതോടെ ലോറിയിലേക്ക് തീപടര്‍ന്നില്ല. ഷാജിയുടെ മനോധൈര്യമാണ് വലിയ ദുരന്തമാണ് ഒഴിവാക്കിയത്. 30 വര്‍ഷത്തോളം വലിയ വാഹനങ്ങള്‍ ഓടിച്ചു പരിചയമുണ്ട് ഷാജിക്ക്. ഈ ഡ്രൈവിങ് പരിചയമാണ് വന്‍ അപകടത്തില്‍ നിന്നും നാടിനെ രക്ഷിച്ചത്.
https://www.facebook.com/Malayalivartha