സ്റ്റേറ്റ് ബാങ്ക് പോലെയുള്ള രാജ്യത്തെ വലിയ പൊതു മേഖലാ സ്ഥാപനങ്ങൾ പോലും സ്ത്രീ വിരുദ്ധമായ തൊഴിലിടങ്ങളാണെന്നാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്;സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ തൊഴിൽ ചെയ്യാവുന്ന അന്തരീക്ഷം എന്നാണ് നമ്മുടെ രാജ്യത്തുണ്ടാവുക? മൂന്നു മാസത്തിലധികം ഗർഭിണിയായ സ്ത്രീകളെ നിയമിക്കുന്നത് വിലക്കിയ എസ്.ബി.ഐയുടെ തീരുമാനത്തിനെതിരെ ഫാത്തിമ താഹ്ലിയ

മൂന്നു മാസത്തിലധികം ഗർഭിണിയായ സ്ത്രീകളെ നിയമിക്കുന്നത് വിലക്കിയ എസ്.ബി.ഐയുടെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഫാത്തിമ താഹ്ലിയ. ഫാത്തിമ എഴുതിയ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; മൂന്നു മാസത്തിലധികം ഗർഭിണിയായ സ്ത്രീകളെ നിയമിക്കുന്നത് വിലക്കിയ എസ്.ബി.ഐയുടെ തീരുമാനം അത്യന്തം അപലപനീയമാണ്.
പ്രതിഷേധത്തെ തുടർന്ന് ആ ഉത്തരവ് താൽകാലികമായി മരവിപ്പിച്ചു എങ്കിലും പ്രസ്തുത ഉത്തരവിലെ മനുഷ്യത്വ വിരുദ്ധത എസ്.ബി.ഐക്ക് ഇനിയും മനസ്സിലായിട്ടില്ല. പൊതു ജനാഭിപ്രായം മാനിച്ച് ഗർഭിണികളുടെ നിയമന നിരോധനം താൽക്കാലികമായി മരവിപ്പിക്കുന്നു എന്നാണ് എസ്.ബി.ഐയുടെ പത്രക്കുറിപ്പിൽ പറയുന്നത്.
പൊതു ജനാഭിപ്രായം എതിരായതാണ് എസ്.ബി.ഐക്ക് പ്രശ്നം അല്ലാതെ ഗർഭിണികളുടെ നിയമന നിരോധനം സ്ത്രീ വിരുദ്ധമാണ് എന്നുള്ള തിരിച്ചറിവ് ഇനിയും സ്റ്റേറ്റ് ബാങ്കിന് വന്നിട്ടില്ല. സ്റ്റേറ്റ് ബാങ്ക് പോലെയുള്ള രാജ്യത്തെ വലിയ പൊതു മേഖലാ സ്ഥാപനങ്ങൾ പോലും സ്ത്രീ വിരുദ്ധമായ തൊഴിലിടങ്ങളാണെന്നാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്. സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ തൊഴിൽ ചെയ്യാവുന്ന അന്തരീക്ഷം എന്നാണ് നമ്മുടെ രാജ്യത്തുണ്ടാവുക?
https://www.facebook.com/Malayalivartha