സെക്‌സ് റാക്കറ്റ്... പെണ്‍വാണിഭ കേന്ദ്രത്തില്‍ നടത്തിയ പൊലീസ് പരിശോധനയില്‍ നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളും പിടിയിലായി

പാല വള്ളിച്ചിറയിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നടത്തിയ പൊലീസ് പരിശോധനയില്‍ നടത്തിപ്പുകാരനടക്കം നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളും പിടിയിലായി. പാലാ, പ്രവിത്താനം, തൊടുപുഴ സ്വദേശികളായ സ്ത്രീകളെയാണ് പൊലീസ് പിടികൂടിയത്.
ഇവരെ കോടതിയില്‍ ഹാജരാക്കി അഭയകേന്ദ്രത്തിലേക്ക് മാറ്റി. നടത്തിപ്പുകാരന്‍ പാലാ ഉള്ളനാട് കവിയില്‍ ജോസഫ് (ടോമി 57), ഇടപാടുകാരായ പൂവരണി ആനകുത്തിയില്‍ ബാലകൃഷ്ണന്‍ നായര്‍ (ബിനു 49), തോടനാട് കാരിത്തോട്ടില്‍ മനോജ് (39), ചെങ്ങളം കാഞ്ഞിരമറ്റം ബോബി (57) എന്നിവരെ പാലാ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ കെ.പി. ടോംസണിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.
വള്ളിച്ചിറയിലെ വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നതായി പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് രഹസ്യവിവരം ലഭിച്ചിരുന്നു.ഇതേ തുടര്‍ന്ന് എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു. ഒരുമാസത്തിലേറെയായി പ്രദേശം കേന്ദ്രീകരിച്ച് പെണ്‍വാണിഭസംഘം പ്രവര്‍ത്തിച്ചിരുന്നതായി പൊലീസ് പറയുന്നു. മധ്യകേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്ന് ഇടപാടുകാര്‍ എത്തിയിരുന്നതായും പൊലീസ് സംഘത്തിന് വിവരം ലഭിച്ചു.
https://www.facebook.com/Malayalivartha