അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെ ആര് വാള്‍ ഓങ്ങിയാലും അംഗീകരിച്ചു കൊടുക്കാനാവില്ല; വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്കെതിരെ അദ്ധ്യാപക സംഘടനകള്‍ രംഗത്ത്

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്കെതിരെ സി പി ഐയുടെയും കോണ്‍ഗ്രസിന്റെയും അദ്ധ്യാപക സംഘടനകള്‍.വിദ്യാര്‍ത്ഥികളുടെ ഫോക്കസ് ഏരിയ വിഷയത്തില്‍ പ്രതികരിച്ച അദ്ധ്യാപകരെ വിമര്‍ശിച്ച മന്ത്രിയുടെ നടപടിക്കെതിരെയാണ് അദ്ധ്യാപക സംഘടനകള്‍ രംഗത്ത് വന്നത്.
സര്‍വീസ് ചട്ടങ്ങള്‍ അനുശാസിക്കുന്ന ചാട്ടവാര്‍ ഉപയോഗിച്ച് അദ്ധ്യാപക സംഘടനകളുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെ ആര് വാള്‍ ഓങ്ങിയാലും അംഗീകരിച്ചു കൊടുക്കാനാവില്ലെന്ന് സിപിഐ സംഘടനയായ എകെഎസ് ടിയു പ്രതികരിച്ചു. ഒരു ജനാധിപത്യ സമൂഹത്തില്‍ എതിര്‍പ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സ്ഥാനമുണ്ടെന്നും സംഘടന കുറ്റപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ജനാധിപത്യത്തിന് യോജിച്ചതല്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യാപക സംഘടനയായ കെ പി എസ് ടി എയും പറഞ്ഞു.
അദ്ധ്യാപകര്‍ പഠിപ്പിച്ചാല്‍ മാത്രം മതിയെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. അദ്ധ്യാപകരെ സര്‍ക്കാര്‍ നിയമിക്കുന്നത് ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ധ്യാപകരുടെ ജോലി പഠിപ്പിക്കല്‍ ആണെന്നും അവര്‍ അഥ് ചെയ്താല്‍ മതിയെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ഓരോരുത്തക്കും ഓരോ ചുമതലകള്‍ നിശ്ചയിച്ചിട്ടുണ്ടെന്നും അവര്‍ ആ ചുമതല മാത്രം നിര്‍വഹിച്ചാല്‍ മതിയെന്നും എല്ലാവരും ചേര്‍ന്ന് ഒരു ചുമതല നിര്‍വഹിക്കേണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha