ബിരുദ വിദ്യാര്‍ഥിനി ജീവനൊടുക്കി.... പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന മനോവിഷമത്തില്‍ ബീന ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം

ബിരുദ വിദ്യാര്‍ഥിനി ജീവനൊടുക്കി. പാലക്കാട്ട് ഉമ്മിനി സ്വദേശിനിയും എംഇഎസ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയുമായ ബീനയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന മനോവിഷമത്താലാണ് ബീന ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. കിടപ്പുമുറിയോട് ചേര്‍ന്നുള്ള കുളിമുറിയില്‍ക്കയറിയ ബീന ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തള്ളിത്തുറന്നപ്പോഴാണ്, കിടപ്പുമുറിയിലെ ജനാലയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ ബീനയെ കണ്ടെത്തിയത്. ഉടന്‍തന്നെ വീട്ടുകാരും അയല്‍ക്കാരും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരീക്ഷാഫീസ് അടയ്ക്കാന്‍ കഴിയാത്തതിന്റെ മനോവിഷമം ബീനയ്ക്കുണ്ടായിരുന്നതായി ബീനയുടെ ജ്യേഷ്ഠന്‍ പറയുന്നു. കഴിഞ്ഞദിവസം ബീനയുടെ അമ്മ കോളേജ് ഫീസും പരീക്ഷാഫീസും അടയ്ക്കാനായി വനിതാകോളേജില്‍ പോയിരുന്നു. കോളേജ് ഫീസായ 6,000 രൂപയിലധികം അധികൃതര്‍ കൈപ്പറ്റിയെങ്കിലും പരീക്ഷാഫീസ് സ്വീകരിച്ചില്ല. ഫീസടയ്ക്കാനുള്ള കാലാവധി കഴിഞ്ഞെന്നും പ്രിന്‍സിപ്പല്‍ സ്ഥലത്തില്ലെന്നുമായിരുന്നു മറുപടിയെന്നും സഹോദരന്‍ പറഞ്ഞു.
തിരികെ വീട്ടിലെത്തിയ അമ്മ ഇക്കാര്യം ബീനയോടും പറഞ്ഞു. ഫീസടയ്ക്കാന്‍ കഴിയില്ലെന്നറിഞ്ഞതോടെ ബീന ഏറെ അസ്വസ്ഥയായിരുന്നു. പരീക്ഷയെഴുതാന്‍ കഴിയുമോയെന്ന ആശങ്ക ഉണ്ടായിരുന്നെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ പരാതി.
ബീനയ്ക്ക് ജന്മനാ ഒരുകൈയ്ക്ക് ശേഷിക്കുറവുണ്ട്. ഇടതുകൈയ്ക്ക് കൈപ്പത്തിയില്ല. ഭിന്നശേഷിക്കാരിയാണെങ്കിലും ബീന പഠനത്തില്‍ മിടുക്കിയായിരുന്നെന്നും വീട്ടിലെ പണികളെല്ലാം ഒരുകൈകൊണ്ടുതന്നെ ചെയ്യാറാണ്ടെന്നും നാട്ടുകാര്‍ പറയുന്നു. കൂലിപ്പണിക്കാരാണ് ബീനയുടെ രക്ഷിതാക്കള്‍. ജേഷ്ഠന്‍ ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ്.
ഹേമാംബികനഗര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് നല്‍കും.
അതേസമയം കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള അഞ്ച്, ആറ്് സെമസ്റ്ററുകളുടെ പരീക്ഷാഫീസ് അടയ്ക്കാനുള്ള കാലാവധി ജനുവരി 10-ന് അവസാനിച്ചിരുന്നു.
ഞങ്ങളുടേത് പാരലല്‍ കോളേജായതിനാല്‍, വിദ്യാര്‍ഥിനികള്‍ ജനസേവനകേന്ദ്രംവഴി നേരിട്ടാണ് പരീക്ഷാഫീസ് അടയ്ക്കാറുള്ളത്. കോളേജ് വഴിയല്ല. കാലാവധി തീര്‍ന്നപ്പോള്‍ സര്‍വകലാശാല പരീക്ഷാഫീസ് അടയ്ക്കാനുള്ള ലിങ്ക് പിന്‍വലിച്ചിരുന്നു. അതിനാല്‍ ഫീസടയ്ക്കാനാവില്ലെന്ന് വീട്ടുകാരെ അറിയിക്കുക മാത്രമാണ് ചെയ്തത്.
"
https://www.facebook.com/Malayalivartha