വിനോദയാത്ര അന്ത്യയാത്രയായി.... മല കയറുന്നതിനിടെ കാല്‍ വഴുതി കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം, കണ്ണീരോടെ സുഹൃത്തുക്കള്‍

ഇടുക്കി മൂന്നാര്‍ കരടിപ്പാറ വ്യൂ പോയിന്റില്‍ നിന്ന് കാല്‍ വഴുതി കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. കോതമംഗലം ചേലാട് വയലില്‍ പറമ്പില്‍ ഷിബിന്‍ (25)ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം നടന്നത്.
ഷിബിന്‍ ഉള്‍പ്പടെ 17 പേരടങ്ങുന്ന സംഘം ഇന്നലെയാണ് മൂന്നാറില്‍ എത്തിയത്. കരടിപ്പാറ വ്യൂ പോയിന്റിന് സമീപത്തെ റിസോര്‍ട്ടില്‍ മുറിയെടുത്തു തങ്ങി. റിസോര്‍ട്ടിന് പിന്നില്‍ 600 അടിയോളം ഉയരത്തില്‍ വലിയ പാറമലയാണ്.
ഇന്നലെ രാവിലെ ഉണര്‍ന്നപ്പോള്‍ സംഘം ഈ മല കയറാന്‍ പോയി. പാറയുടെ മുകളിലെത്തിയാല്‍ ഇടുക്കിയുടെ പ്രധാന കേന്ദ്രങ്ങളെല്ലാം കാണാം. ഇതിനായി പാറയിലൂടെ കയറുന്നതിനിടെ ഷിബിന്‍ തെന്നി വീണു. ഉരണ്ടു വന്ന ഇയാള്‍ പാറയിടുക്കില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ അടിമാലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സുഹൃത്തുക്കള്‍ക്കൊപ്പം മല മുകളിലേക്ക് ട്രക്കിംഗ് നടത്തുന്നതിനിടെ ഷിബിന്‍ കാല്‍ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നെന്നാണ് വെളളത്തൂവല്‍ പൊലീസിന് ലഭിച്ച വിവരം. 600 അടിയുളള മലയില്‍ നിന്നാണ് താഴേക്ക് പതിച്ചത്. മൃതദേഹം അടിമാലി മോണിംഗ് സ്റ്റാര്‍ ആശുപത്രി മോര്‍ച്ചറിയില്‍.
https://www.facebook.com/Malayalivartha